CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 36 Minutes 27 Seconds Ago
Breaking Now

ഇന്ധനവുമായി വന്ന ടാങ്കര്‍ ലോറി അപകടത്തില്‍പ്പെട്ടപ്പോള്‍ നാട്ടുകാര്‍ അവസരം മുതലാക്കി ഇന്ധനം ഊറ്റി, പരിക്കേറ്റ് നിലവിളിച്ചിട്ടും ഡ്രൈവറെ രക്ഷിക്കാന്‍ ആരുമെത്തിയില്ല

ഇവിടെ പെട്രോളിന് ലിറ്ററിന് 106 രൂപയാണ് വില. സമീപത്തെ സ്റ്റേഷനില്‍ നിന്നും പോലീസ് എത്തിയിട്ടും പെട്രോള്‍ ഊറ്റല്‍ തുടരുകയായിരുന്നു നാട്ടുകാര്‍

ഇന്ധനവുമായി വന്ന ടാങ്കര്‍ ലോറി അപകടത്തില്‍പ്പെട്ട് കീഴ്‌മേല്‍ മറിഞ്ഞെന്ന വാര്‍ത്ത കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ അവസരം മുതലാക്കി. ഡ്രൈവര്‍ പരിക്കേറ്റ് നിലവിളിച്ചും രക്ഷിക്കാന്‍ ശ്രമിക്കാതെ വീണുകിടന്ന ടാങ്കറില്‍ നിന്നും ഇന്ധനമൂറ്റാന്‍ തിരക്കുകൂട്ടി. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലെ പൊഹ്‌റി എന്ന സ്ഥലത്താണ് സംഭവം. ഗ്വാളിയാറില്‍ നിന്ന് ഷേപുരിലേക്ക് പോകുകയായിരുന്ന ടാങ്കര്‍ ലോറി അമിത വേഗതയെ തുടര്‍ന്നാണ് അപകടത്തില്‍പ്പെട്ടത്.

കന്നാസിലും കുപ്പികളിലും കൈയ്യില്‍ കിട്ടിയ പാത്രങ്ങളിലുമെല്ലാം നാട്ടുകാര്‍ പെട്രോള്‍ ഊറ്റിയപ്പോള്‍ പരിക്കേറ്റ ഡ്രൈവറും സഹായിയും വൈദ്യ സഹായം ലഭിക്കാതെ വാഹനത്തില്‍ തന്നെ കിടക്കേണ്ടി വന്നെന്നാണ് റിപ്പോര്‍ട്ട്.

നാട്ടുകാര്‍ ക്രൂരന്മാരായതുകൊണ്ടല്ല ഇങ്ങനെ സംഭവിച്ചതെന്ന് ദേശീയ മാധ്യമങ്ങളും സാക്ഷ്യപ്പെടുത്തുന്നു. പെട്രോള്‍ വില സമീപത്തെ പമ്പുകളിലൊക്കെ നൂറു കടന്നതിനാല്‍ റോഡില്‍ പാഴായി പോകുന്ന പെട്രോള്‍ ഊറ്റിയെടുത്തത് നാട്ടുകാരും ന്യായീകരിക്കുകയാണ്.

ഇവിടെ പെട്രോളിന് ലിറ്ററിന് 106 രൂപയാണ് വില. സമീപത്തെ സ്റ്റേഷനില്‍ നിന്നും പോലീസ് എത്തിയിട്ടും പെട്രോള്‍ ഊറ്റല്‍ തുടരുകയായിരുന്നു നാട്ടുകാര്‍. പെട്രോള്‍ ലഭിക്കുമെന്നറിഞ്ഞ സമീപ ഗ്രാമത്തില്‍ നിന്നുപോലും ആളുകള്‍ ബൈക്കില്‍ പെട്രോള്‍ ശേഖരിക്കാനായി ഒഴുകിയെത്തിയിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.