CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 33 Minutes 14 Seconds Ago
Breaking Now

ഇന്ത്യയുടെ ഇതിഹാസ കായിക താരം ഒളിമ്പ്യന്‍ മില്‍ഖാ സിംഗ് അന്തരിച്ചു

കോവിഡ് സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കെ വെള്ളിയാഴ്ച രാത്രി 11.30 യോടെയാണ് മരണപ്പെടുന്നത്.

ഇന്ത്യയുടെ ഇതിഹാസ കായിക താരം ഒളിമ്പ്യന്‍ മില്‍ഖാ സിംഗ് അന്തരിച്ചു. 91 വയസ്സായിരുന്നു. കോവിഡ് സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കെ വെള്ളിയാഴ്ച രാത്രി 11.30 യോടെയാണ് മരണപ്പെടുന്നത്.

നേരത്തെ കോവിഡ് സ്ഥിരീകരിച്ച അദ്ദേഹത്തെ മൊഹാലിയിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഡിസ്ച്ചാര്‍ജ് ആയശേഷം ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ആരോഗ്യം വീണ്ടെടുത്തതിനെ തുടര്‍ന്ന് ചണ്ഡീഗഡിലെ വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്നു. പിതാവിന്റെ മരണം മകന്‍ ജീവ് മില്‍ഖാ സിംഗ് ആണ് മാധ്യമങ്ങളെ അറിയിച്ചത്.

ഇക്കഴിഞ്ഞ ജൂണ്‍ 14ന് മില്‍ഖാ സിംഗിന്റെ ഭാര്യയും ഇന്ത്യന്‍ വോളിബോള്‍ ടീമിന്റെ മുന്‍ ക്യാപ്റ്റനുമായിരുന്ന നിര്‍മല്‍ കൗര്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു

പറക്കും സിഖ് എന്ന പേരില്‍ പ്രശസ്തനായ മില്‍ഖാ സിംഗ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പിലും 400 മീറ്ററില്‍ സ്വര്‍ണം നേടിയ ഇന്ത്യയുടെ ഏക കായിക താരമാണ്. ഏഷ്യന്‍ ഗെയിംസില്‍ നാല് തവണ സ്വര്‍ണ മെഡല്‍ നേടിയിട്ടുണ്ട്. 1960ലെ റോം ഒളിമ്പിക്‌സില്‍ 400 മീറ്ററില്‍ നാലാം സ്ഥാനത്തെത്തി. 0.1 സെക്കന്റ് വ്യത്യാസത്തിലാണ് അന്ന് മെഡല്‍ നഷ്ടമായത്.

 




കൂടുതല്‍വാര്‍ത്തകള്‍.