CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 14 Minutes 48 Seconds Ago
Breaking Now

ഡെല്‍റ്റ വേരിയന്റിന് എതിരെ വാക്‌സിനുകളുടെ ഫലം കുറയുന്നു ; ലോകാരോഗ്യ സംഘടനാ വിദഗ്ധന്റെ മുന്നറിയിപ്പ് ഇന്ത്യയ്ക്ക് ആശങ്കയാകുന്നു

വൈറസിന്റെ രൂപമാറ്റങ്ങള്‍ മൂലം വാക്‌സിനുകള്‍ക്ക് ഇതിനെതിരെയുള്ള പോരാട്ടത്തിന് ശേഷി നഷ്ടപ്പെട്ടേക്കാമെന്നാണ് ലോകാരോഗ്യ സംഘടന വിദഗ്ധന്‍ നല്‍കുന്ന മുന്നറിയിപ്പ്.

ഡെല്‍റ്റ വേരിയന്റ് കൊറോണ വൈറസിനെതിരെ വാക്‌സിനുകളുടെ പ്രതിരോധം കുറയുന്നതായി ലോകാരോഗ്യ സംഘടനയിലെ എപ്പിഡെമോളജിസ്റ്റ്. രോഗം ഗുരുതരമാകുന്നതും, മരണവും തടയാന്‍ വാക്‌സിനുകള്‍ ഇപ്പോഴും ഫലപ്രദമായി തുടരുന്നുവെന്നും വിദഗ്ധന്‍ കൂട്ടിച്ചേര്‍ത്തു.കൊറോണാവൈറസ് സംബന്ധിച്ച് കൂടുതല്‍ ഭീതിജനകമായ മുന്നറിയിപ്പും ഈ വിദഗ്ധന്‍ പങ്കുവെച്ചിട്ടുണ്ട്. ഭാവിയില്‍ രൂപപ്പെടാന്‍ ഇടയുള്ള വൈറസിന്റെ രൂപമാറ്റങ്ങള്‍ മൂലം വാക്‌സിനുകള്‍ക്ക് ഇതിനെതിരെയുള്ള പോരാട്ടത്തിന് ശേഷി നഷ്ടപ്പെട്ടേക്കാമെന്നാണ് ലോകാരോഗ്യ സംഘടന വിദഗ്ധന്‍ നല്‍കുന്ന മുന്നറിയിപ്പ്.

ഇന്ത്യയില്‍ കണ്ടെത്തിയ ഡെല്‍റ്റ അഥവാ ബി.1.617.2 വേരിയന്റിന് വീണ്ടും രൂപമാറ്റം വരികയും, രാജ്യത്ത് രണ്ടാം വ്യാപനത്തിന് സുപ്രധാന കാരണമായി മാറുകയും ചെയ്തിട്ടുണ്ട്. ഇന്ത്യക്ക് പുറമെ യുകെ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളിലും ഡെല്‍റ്റ വേരിയന്റാണ് രണ്ടാം വ്യാപനത്തിന് ഇടയാക്കിയത്.

അതേസമയം ഡെല്‍റ്റ വേരിയന്റിന് എതിരെ ആസ്ട്രാസെനെക, ഫിസര്‍ വാക്‌സിനുകള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് യുകെയില്‍ നിന്ന് വ്യക്തമായത്. അതേസമയം വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ച ശേഷം മാത്രമാണ് ഈ സുരക്ഷ ലഭിക്കുക. സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ ലഭിക്കുന്ന മുറയ്ക്കാണ് വേരിയന്റിന് എതിരെ പ്രതിരോധം ഉയരുന്നത്.

രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നത് ആശ്വാസകരമാണെങ്കിലും വൈകാതെ മൂന്നാം തരംഗം ഉണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.




കൂടുതല്‍വാര്‍ത്തകള്‍.