CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 9 Seconds Ago
Breaking Now

ഇന്ത്യയില്‍ ഡെല്‍റ്റ പ്ലസ് വകഭേദം മൂലമുള്ള ആദ്യ മരണം മദ്ധ്യപ്രദേശില്‍ ; രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 40 കേസുകള്‍

മദ്ധ്യപ്രദേശില്‍ ഇതു വരെ അഞ്ച് പേര്‍ക്ക് ഡെല്‍റ്റാ വകഭേദം പിടിപ്പെട്ടു

ഇന്ത്യയില്‍  ഡെല്‍റ്റ പ്ലസ് വകഭേദം മൂലമുള്ള ആദ്യത്തെ മരണം മദ്ധ്യപ്രദേശില്‍ റിപ്പോര്ട്ട് ചെയ്തു. മദ്ധ്യപ്രദേശിലെ ഉജ്ജയിനി സ്വദേശിയായ സ്ത്രീയാണ് മരിച്ചത്. മദ്ധ്യപ്രദേശില്‍ ഇതു വരെ അഞ്ച് പേര്‍ക്ക് ഡെല്‍റ്റാ വകഭേദം പിടിപ്പെട്ടു. ഇതില്‍ മൂന്ന് പേര്‍ ഭോപ്പാലില്‍ നിന്നും മറ്റ് രണ്ട് പേര്‍ ഉജ്ജയിനി സ്വദേശികളുമാണ്. രോഗം ബാധിച്ച മറ്റ് നാലു പേരും സുഖം പ്രാപിച്ചതായി ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു.

കഴിഞ്ഞ മേയ് 23നാണ് ഉജ്ജയിനി സ്വദേശി മരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം അവരുടെ സാമ്പിളുകള്‍ വീണ്ടും പരിശോധിച്ചപ്പോഴാണ് അവര്‍ക്ക് പിടിപ്പെട്ടത് ഡെല്‍റ്റാ പ്‌ളസ് വകഭേദമാണെന്ന് സ്ഥരീകരിക്കാന്‍ കഴിഞ്ഞത്. മരിച്ച സ്ത്രീയുടെ ഭര്‍ത്താവില്‍ നിന്നുമാണ് അവര്‍ക്ക് കോവിഡ് പകരുന്നത്. ഭര്‍ത്താവ് രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിരുന്നുവെങ്കിലും ഭാര്യ ഇതുവരെ വാക്‌സിനൊന്നും സ്വീകരിച്ചിരുന്നില്ല.

സര്‍ക്കാര്‍ സാഹചര്യം വിലയിരുത്തുകയാണെന്നും മരിച്ച സ്ത്രീയുടെ സമ്പര്‍ക്ക വിവരങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും മദ്ധ്യപ്രദേശ് ആരോഗ്യമന്ത്രി വിശ്വാസ് സാരംഗ് അറിയിച്ചു. പുതിയ ഡെല്‍റ്റ പ്ലസ് വകഭേദത്തിന്റെ 40 കേസുകള്‍ ഇതുവരെ രാജ്യത്തുടനീളം കണ്ടെത്തിയിട്ടുണ്ട്.

കേരളത്തില്‍ പാലക്കാട് രണ്ടും പത്തനംതിട്ടയില്‍ ഒരു കേസും റിപ്പോര്‍ട്ട് ചെയ്തു. 

 




കൂടുതല്‍വാര്‍ത്തകള്‍.