CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 14 Minutes 52 Seconds Ago
Breaking Now

യൂറോ കപ്പില്‍ ജര്‍മ്മനിയെ കുത്തിവീഴ്ത്തി ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍; 55 വര്‍ഷത്തിനിടെ ആദ്യത്തെ സുപ്രധാന വിജയം; റഹീം സ്റ്റെര്‍ലിംഗും, ഹാരി കെയ്‌നും ജര്‍മ്മന്‍ വല കുലുക്കിയപ്പോള്‍ ആഘോഷത്തിമിര്‍പ്പില്‍ ബ്രിട്ടന്‍; സാക്ഷികളായി കേംബ്രിഡ്ജ് ഡ്യൂക്കും, ഡച്ചസും, ജോര്‍ജ്ജ് രാജകുമാരനും!

ലക്ഷക്കണക്കിന് ആളുകളാണ് മത്സരം വീക്ഷിക്കാന്‍ പബ്ബുകളിലും, ബാറുകളിലും തിങ്ങിനിറഞ്ഞത്

55 വര്‍ഷമായി ഇംഗ്ലണ്ട് ഹൃദയത്തില്‍ സൂക്ഷിച്ച ആ മുറിവ് ഉണങ്ങി. 1966 ലോകകപ്പ് ഫൈനലില്‍ ജര്‍മ്മനിയെ തകര്‍ത്തത്തിന് ശേഷം ആദ്യമായി അവരെ ഒരു സുപ്രധാന മത്സരത്തില്‍ തോല്‍പ്പിക്കാന്‍ ഇംഗ്ലണ്ടിന് സാധിച്ചിരുന്നില്ല. എന്നാല്‍ യൂറോ കപ്പില്‍ ഗാരെത് സൗത്ത്‌ഗേറ്റിന്റെ ഇംഗ്ലീഷ് പട ആ ചരിത്രം തിരുത്തി. 2-0ന് ജര്‍മ്മനിയെ മുട്ടുകുത്തിച്ചാണ് ഇംഗ്ലണ്ട് യൂറോ 2020 ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടന്നത്. ശനിയാഴ്ച റോമില്‍ ഉക്രെയിനാണ് എതിരാളികള്‍. 

വെംബ്ലി സ്‌റ്റേഡിയത്തില്‍ 45,000 കാണികള്‍ക്കൊപ്പം ആഘോഷത്തില്‍ പങ്കുചേരാന്‍ കേംബ്രിഡ്ജ് ഡ്യൂക്കും, ഡച്ചസും, മകന്‍ ജോര്‍ജ്ജ് രാജകുമാരനും എത്തിച്ചേര്‍ന്നിരുന്നു. അത്യുഗ്രന്‍ ടീമായിട്ട് കൂടി പ്രവചനങ്ങളെ മറികടന്ന് ഇംഗ്ലണ്ട് എതിരാളികളെ 2 ഗോളുകള്‍ക്ക് വനീഴ്ത്തി. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം റഹീം സ്റ്റെര്‍ലിംഗാണ് ഇംഗ്ലണ്ടിനായി ആദ്യം ഗോള്‍വല കുലുക്കിയത്. പിന്നാലെ ക്യാപ്റ്റന്‍ ഹാരി കെയിന്‍ ഹെഡറിലൂടെ ഗോള്‍ നിലവാരം ഉയര്‍ത്തി.

അന്തിമവിസില്‍ മുഴങ്ങുമ്പോള്‍ സ്‌റ്റേഡിയം ആഘോഷത്തില്‍ മുങ്ങിയിരുന്നു. ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ വില്ല്യം രാജകുമാരന്‍ കൈകള്‍ ഉയര്‍ത്തി ആവേശം പ്രകടമാക്കി. മാഞ്ചസ്റ്റര്‍, ബര്‍മിംഗ്ഹാം, ന്യൂകാസില്‍, ലണ്ടന്‍ എന്നിവിടങ്ങളില്‍ ഒത്തുകൂടിയ ആരാധകര്‍ ആവേശത്തില്‍ ആഴ്ന്നു. 1966ല്‍ ജര്‍മ്മനിയെ തകര്‍ത്ത് ബോബി മൂറിന്റെ ഇംഗ്ലീഷ് ടീം ലോകകപ്പ് നേടിയതാണ് ഇതിന് മുന്‍പുള്ള പ്രധാന നേട്ടം. 

ലക്ഷക്കണക്കിന് ആളുകളാണ് മത്സരം വീക്ഷിക്കാന്‍ പബ്ബുകളിലും, ബാറുകളിലും തിങ്ങിനിറഞ്ഞത്. ഇംഗ്ലീഷ് ടീം വിജയിച്ച് കയറിയപ്പോള്‍ യാതൊരു പരിചയം ഇല്ലാത്തവരെ കെട്ടിപ്പിടിച്ചും, മതിയാവോളം ബിയര്‍ കുടിച്ചും അവര്‍ ആഘോഷത്തിന്റെ കൊടുമുടി കയറി. 




കൂടുതല്‍വാര്‍ത്തകള്‍.