CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 36 Minutes 39 Seconds Ago
Breaking Now

25 വര്‍ഷത്തെ കാത്തിരിപ്പ് സഫലമായി; ഉക്രെയിനെ തകര്‍ത്ത് ഇംഗ്ലണ്ട് യൂറോ കപ്പ് സെമി ഫൈനലില്‍; എതിരാളി ഡെന്‍മാര്‍ക്ക്; ഫൈനല്‍ ബര്‍ത്ത് തേടി സ്‌പെയിനെതിരെ ഇറ്റലി; ആഘോഷത്തില്‍ മുങ്ങി ബ്രിട്ടന്‍

ട്രാഫല്‍ഗാര്‍ സ്‌ക്വയറില്‍ ഉള്‍പ്പെടെ ഒത്തുകൂടിയ ഇംഗ്ലീഷ് ആരാധകര്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയതോടെ ബിയറുകള്‍ ആകാശത്തേക്ക് എറിഞ്ഞും, കെട്ടിപ്പുണര്‍ന്നും ആഘോഷം ആരംഭിച്ചു

യൂറോ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ 4-0ന് ഉക്രെയിനെ തകര്‍ത്തതോടെ ഇംഗ്ലീഷ് ആരാധകര്‍ സ്വപ്‌നലോകത്ത്. 25 വര്‍ഷക്കാലത്തിനിടെ ആദ്യമായാണ് ഇംഗ്ലണ്ട് യൂറോയുടെ സെമിയില്‍ പ്രവേശിക്കുന്നത്. സെമിയില്‍ ഡെന്‍മാര്‍ക്കാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍. യൂറോ 2020-യില്‍ യൂറോപ്പിലെ വമ്പന്‍മാരുടെ പോരാട്ടം അവസാന ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. ജൂലൈ 11ന് ഏത് ടീമാണ് കപ്പ് ഉയര്‍ത്തുകയെന്ന ചോദ്യത്തിന് ഇനി സെമി ഫൈനല്‍ ഉത്തരം കൂടി ബാക്കിയാണ്. മറ്റൊരു സെമി മത്സരത്തില്‍ സ്‌പെയിനും, ഇറ്റലിയുമാണ് ഫൈനല്‍ പ്രവേശനം നേടാന്‍ പോരാടുക. 

വെംബ്ലി സ്‌റ്റേഡിയത്തിലാണ് ഇംഗ്ലണ്ട് ചരിത്രപ്രാധാന്യമുള്ള സെമി ഫൈലനില്‍ ഡെന്‍മാര്‍ക്കിനെ നേരിടുക. കഴിഞ്ഞ ഒക്ടോബറില്‍ ഇതേ സ്‌റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ഡെന്‍മാര്‍ക്ക് എത്തുക. ചെക്ക് റിപബ്ലിക്കിനെ 2-1ന് തോല്‍പ്പിച്ചാണ് ഡെന്‍മാര്‍ക്ക് സെമി പ്രവേശനം നേടിയത്. ഉക്രെയിനെ നാല് ഗോളുകളുടെ വമ്പന്‍ നേട്ടത്തില്‍ തോല്‍പ്പിക്കാന്‍ കഴിഞ്ഞതിന്റെ ആവേശത്തിലാണ് ഇംഗ്ലണ്ട്. വമ്പന്‍ വിജയം നേടിയതോടെ ആരാധകര്‍ ആവേശത്തില്‍ ബിയറുകള്‍ പൊട്ടിച്ചു!

ഇംഗ്ലീഷ് ആരാധകരുടെ 25 വര്‍ഷത്തെ കാത്തിരിപ്പാണ് ഹാരി കെയിനും സംഘവും സഫലമാക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇക്കുറി കപ്പ് ഇംഗ്ലണ്ടിന് ആണെന്നാണ് ആരാധകരുടെ പക്ഷം. റോമിലെ സ്‌റ്റേഡിയോ ഒളിംപികോയില്‍ ഇംഗ്ലണ്ട് നേടിയ വിജയത്തെ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് വില്ല്യം രാജകുമാരന്‍ അഭിനന്ദിച്ചു. കൊവിഡ് നിബന്ധനകള്‍ നിലനില്‍ക്കുന്നതിനാല്‍ ചുരുക്കം ഇംഗ്ലീഷ് ആരാധകര്‍ക്കാണ് ഇറ്റലിയിലെ സ്റ്റേഡിയത്തില്‍ മത്സരം നേരിട്ട് കാണാന്‍ സാധിച്ചത്. 

ട്രാഫല്‍ഗാര്‍ സ്‌ക്വയറില്‍ ഉള്‍പ്പെടെ ഒത്തുകൂടിയ ഇംഗ്ലീഷ് ആരാധകര്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയതോടെ ബിയറുകള്‍ ആകാശത്തേക്ക് എറിഞ്ഞും, കെട്ടിപ്പുണര്‍ന്നും ആഘോഷം ആരംഭിച്ചു. ഗോളുകളുടെ എണ്ണമേറുന്നതിനൊപ്പം ഫാന്‍സ് സോണുകളിലും ആഘോഷത്തിന്റെ ആവേശവും ഏറി. 




കൂടുതല്‍വാര്‍ത്തകള്‍.