വിസ്മയ.. സുചിത്ര.. ഉത്ര.. കേരളത്തില്‍ ഈ പേരു കേള്‍ക്കുന്ന ഓരോ മലയാളികള്‍ക്കും മനസില്‍ ഉയരുക വന്‍ രോഷമാണ്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃ ഗൃഹത്തില്‍ ജീവന്‍ നഷ്ടമായവരാണ് ഇവര്‍. ഇനിയുമേറെ പേര്‍ ഇപ്പോഴും ഭര്‍തൃ ഗൃഹത്തില്‍ പീഡനം അനുഭവിക്കുന്നു. ഇനിയുമൊരു വിസ്മയ ഉണ്ടാകാതിരിക്കാന്‍ നമുക്ക് പ്രതികരിക്കാം. ഇതിനായി എംഎ യുകെയുടെ വുമണ്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ സ്ത്രീധനത്തിനെതിരെ ചര്‍ച്ച നടക്കുകയാണ്. ' സ്ത്രീധനം ചോദിക്കരുത്, കൊടുക്കരുത് ' എന്നതാണ് വിഷയം.
ഈ കാലത്ത് ഏറ്റവും അധികം ചര്‍ച്ച ചെയ്യേണ്ട വിഷയം തന്നെ. മകളെ വിവാഹം കഴിച്ചു നല്‍കുന്ന മാതാപിതാക്കളും വിവാഹം കഴിച്ച് സ്വീകരിക്കാനിരിക്കുന്ന കുടുംബവും ഒരുമിച്ച് സ്ത്രീധനം എന്ന മഹാവിപത്തിനെ ഒഴിവാക്കട്ടെ... ഇതിനായി സംസാരിക്കാം.. എംഎ യുകെയുടെ ഒപ്പം.
ജൂലൈ എട്ട് രാത്രി എട്ടുമണിയ്ക്കാണ് സൂമിലൂടെ ഓണ്‍ലൈന്‍ ചര്‍ച്ചയുടെ ഭാഗമാകേണ്ടത്.
മീറ്റിങ്ങ് ഐഡി ; 97371105657
പാസ്‌കോഡ് ; jsUGh9