CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 12 Minutes 41 Seconds Ago
Breaking Now

ഇംഗ്ലണ്ട് കൊതിച്ച നിമിഷം 24 മണിക്കൂര്‍ മാത്രം അകലെ! യൂറോ കപ്പ് ഇംഗ്ലീഷ് ടീം ഉയര്‍ത്തുന്നത് കാണാന്‍ കൊതിച്ച് 35 മില്ല്യണ്‍ ജനങ്ങള്‍ ടിവി സെറ്റുകള്‍ക്ക് മുന്നിലെത്തും; വെംബ്ലിയില്‍ പന്തുരുളുമ്പോള്‍ 70,000 പേര്‍ കാണികളാകും; ഹാരി കെയിനും സംഘവും ആ സ്വപ്‌നം സഫലമാക്കുമോ? ഹാര്‍ട്ട് അറ്റാക്കുകളുടെ ചാകര നേരിടാന്‍ ഒരുങ്ങി എന്‍എച്ച്എസും

ഫൈനലില്‍ ഇംഗ്ലണ്ട് വിജയിച്ചാല്‍ ഒരു സ്‌പെഷ്യല്‍ ബാങ്ക് ഹോളിഡേ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് പ്രധാനമന്ത്രി

55 വര്‍ഷങ്ങള്‍, നീണ്ട അഞ്ച് പതിറ്റാണ്ടിലേറെയായി ഇംഗ്ലണ്ട് സ്വപ്‌നം കാണുന്ന ആ നിമിഷം ഇനി 24 മണിക്കൂര്‍ മാത്രം അകലെ. യൂറോ 2020 ഫൈനലില്‍ ഇറ്റലിയ്‌ക്കെതിരെ ഇംഗ്ലണ്ട് പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് രാജ്യം. ഞായറാഴ്ച ഇംഗ്ലണ്ടിനെ നിശ്ചലമാകുമ്പോള്‍ മൈതാനത്ത് ആ 11 പേര്‍ രാജ്യത്തിന് അഭിമാനനേട്ടം സമ്മാനിക്കാനായി വിയര്‍പ്പൊഴുക്കും!

ബോബി മൂറിന്റെ പാത പിന്തുടര്‍ന്ന് ക്യാപ്റ്റന്‍ ഹാരി കെയിന്‍ ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ മറുവശത്ത് ശക്തരായ ഇറ്റലിയാണ് എതിരാളികളെന്നതും പ്രധാനമാണ്. വിജയം എങ്ങിനെ കൈക്കലാക്കണമെന്ന് അളന്ന്കുറിച്ച് തിട്ടപ്പെടുത്തി എത്തിയ ടീമിനെയാണ് ഇക്കുറി യൂറോയില്‍ ഇറ്റലി ഇറക്കിയത്. പ്രതിരോധത്തില്‍ ഊന്നിയ ടീമെന്ന പഴയപേര് ഇറ്റലി മാറ്റിവെച്ച് കഴിഞ്ഞു. അതുകൊണ്ട് തന്നെ ഹോം ഗ്രൗണ്ടില്‍ 70,000 കാണികളുടെ പിന്തുണയോടെ ഇറങ്ങുന്ന ഇംഗ്ലണ്ടിന് ആത്മവിശ്വാസത്തിനൊപ്പം മികച്ച പ്രകടനത്തിന്റെ കൂടി ആവശ്യകതയുണ്ട്. 

യൂറോ ഫൈനല്‍ കാണാന്‍ ഇംഗ്ലണ്ടിലെ പബ്ബുകളിലും, വീടുകളിലുമായി 35 മില്ല്യണ്‍ ജനങ്ങള്‍ ടിവിക്ക് മുന്നിലെത്തുമെന്നാണ് കരുതുന്നത്. മൂറിനോട് താരതമ്യം ചെയ്യപ്പെടുമ്പോള്‍ ഏറ്റവും വലിയ പ്രചോദനവും, ആത്മവിശ്വാസവുമാണ് ലഭിക്കുന്നതെന്ന് കെയിന്‍ വ്യക്തമാക്കി. ഈ അവസരങ്ങല്‍ ഇരുകൈയും നീട്ടി പിടിച്ചെടുക്കണമെന്നാണ് കെയിന്‍ സഹതാരങ്ങളോട് ആവശ്യപ്പെടുന്നത്. 1966ല്‍ ലോകകപ്പ് ഫൈനലില്‍ വെസ്റ്റ് ജര്‍മ്മനിയെ 4-2ന് തോല്‍പ്പിച്ചാണ് ഇംഗ്ലണ്ട് ഒടുവിലായി സുപ്രധാന കപ്പ് നേടിയിട്ടുള്ളത്. 

ബിബിസിയും, ഐടിവിയുമാണ് ഫൈനല്‍ മത്സരം സംപ്രേക്ഷണം ചെയ്യുന്നത്. രാത്രി 8 മണിക്ക് മത്സരം ആരംഭിക്കും. യൂറോ ഫൈനലില്‍ ഇംഗ്ലണ്ട് വിജയിച്ചാല്‍ ഒരു സ്‌പെഷ്യല്‍ ബാങ്ക് ഹോളിഡേ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ഫുട്‌ബോള്‍ ആവേശം ഉയരുമ്പോള്‍ സമ്മര്‍ദം മൂലം രാജ്യത്ത് നാളെ ഹാര്‍ട്ട് അറ്റാക്കുകള്‍ ഉയരുമെന്ന ആശങ്കയെ നേരിടാനുള്ള ഒരുക്കത്തിലാണ് എന്‍എച്ച്എസ്. 




കൂടുതല്‍വാര്‍ത്തകള്‍.