CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 16 Minutes 38 Seconds Ago
Breaking Now

അസമില്‍ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിലെ ജനനനിരക്ക് തടയാന്‍ 'ജനസംഖ്യ സേന'

സംസ്ഥാനത്തിന്റെ പടിഞ്ഞാറന്‍, മധ്യ ഭാഗങ്ങളില്‍ ഉണ്ടായ ജനസംഖ്യാ വര്‍ദ്ധനവിനെക്കുറിച്ച് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

അസമിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ വിതരണം ചെയ്യാനും ജനസംഖ്യാ നിയന്ത്രണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും അസമില്‍ 'പോപ്പുലേഷന്‍ ആര്‍മി (ജനസംഖ്യ സേന)' നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ തിങ്കളാഴ്ച നിയമസഭയില്‍ പറഞ്ഞു. ആസമിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിലേക്ക് ആയിരത്തോളം വരുന്ന സേനയെ അയക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞതായി റിപ്പോര്‍ട്ട് .

സംസ്ഥാനത്തിന്റെ പടിഞ്ഞാറന്‍, മധ്യ ഭാഗങ്ങളില്‍ ഉണ്ടായ ജനസംഖ്യാ വര്‍ദ്ധനവിനെക്കുറിച്ച് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഹിമന്ത ബിശ്വ ശര്‍മ്മയുടെ ജനസംഖ്യ നിയന്ത്രണ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനത്ത് വലിയ വിര്‍ശനങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്, മാത്രമല്ല മറ്റൊരു ബിജെപി ഭരണ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ സമാനമായ ശ്രമങ്ങള്‍ക്ക് ഇത് കാരണമാവുകയും ചെയ്തിട്ടുണ്ട്.

ജനസംഖ്യാ നിയന്ത്രണ നടപടികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ വിതരണം ചെയ്യുന്നതിനും ആയിരത്തോളം യുവാക്കള്‍ പ്രവര്‍ത്തനം നടത്തും. ആശ (അംഗീകൃത സാമൂഹ്യ ആരോഗ്യ പ്രവര്‍ത്തകര്‍) തൊഴിലാളികളുടെ പ്രത്യേക തൊഴില്‍ സേനയെ സൃഷ്ടിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട് എന്ന് മുഖ്യമന്ത്രി പറഞ്ഞു, ഇവരെയും ജനന നിയന്ത്രണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ഗര്‍ഭനിരോധന ഉറകള്‍ നല്‍കുന്നതിനും ചുമതലപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

2001 മുതല്‍ 2011 വരെ അസമിലെ ഹിന്ദുക്കളുടെ ജനസംഖ്യാ വര്‍ധന 10 ശതമാനമായിരുന്നുവെങ്കില്‍ മുസ്ലീങ്ങള്‍ക്കിടയില്‍ ഇത് 29 ശതമാനമായിരുന്നുവെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കുറഞ്ഞ ജനസംഖ്യ കാരണം വിശാലമായ വീടുകളും വാഹനങ്ങളും കുട്ടികള്‍ ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരുമായി മാറുന്നതിനാല്‍ അസമിലെ ഹിന്ദുക്കളുടെ ജീവിതശൈലി മെച്ചപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഈ നിഗമനത്തില്‍ മുഖ്യമന്ത്രി എങ്ങനെയാണ് എത്തിയതെന്ന് വ്യക്തമല്ല.

സംസ്ഥാനത്തെ ന്യൂനപക്ഷ ജനതക്കിടയില്‍ 'ജനസംഖ്യാ വിസ്‌ഫോടനം' ഉണ്ടായിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇതിനെ പ്രതിരോധിക്കാനുള്ള നടപടികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ കഠിനമായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ് എന്നും മുഖ്യമന്ത്രി പറയുന്നു.

സ്വമേധയാ വന്ധ്യംകരണം നടത്തുക, സര്‍ക്കാര്‍ നടത്തുന്ന ക്ഷേമപദ്ധതികള്‍ ലഭിക്കാന്‍ ആഗ്രഹിക്കുന്ന ദമ്പതികള്‍ക്ക് രണ്ട്ശിശു പരിധി നടപ്പിലാക്കുക എന്നിവയാണ് ഈ നടപടികളുടെ ഒരു ഭാഗം.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.