CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 19 Minutes 9 Seconds Ago
Breaking Now

പ്രായം വെറും 13; ആകാശത്തോളം പറന്ന് ഒളിംപിക്‌സ് മെഡല്‍ നേടി സ്‌കൈ ബ്രൗണ്‍; ബ്രിട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ മെഡല്‍ നേട്ടക്കാരി

ഒളിംപിക്‌സിന് മുന്‍പ് പരിശീലനത്തിനിടെ വീണ് പരുക്കേറ്റെങ്കിലും കൊവിഡ് മൂലം കായികമാമാങ്കം നീട്ടിയത് ഈ 13-കാരിക്ക് അനുഗ്രഹമായി

വെറും 13 വയസ്സ് മാത്രമുള്ള കുട്ടി. പക്ഷെ സ്‌കേറ്റ് ബോര്‍ഡിംഗ് ലോകത്ത് സ്‌കൈ ബ്രൗണ്‍ അത്ര കുട്ടിയല്ല, എന്നുമാത്രമല്ല വലിയ സംഭവവുമാണ്. ടോക്യോ ഒളിംപിക്‌സ് വേദിയില്‍ ആ സംഭവം സ്‌കൈ തെളിയിച്ച് കഴിഞ്ഞു. 

സ്‌കേറ്റ്‌ബോര്‍ഡിംഗ് മത്സരത്തില്‍ വെങ്കല മെഡല്‍ നേടിക്കൊണ്ടാണ് 13-കാരി ബ്രിട്ടന്റെ എക്കാലത്തെയും പ്രായം കുറഞ്ഞ ഒളിംപിക് മെഡല്‍ ജേത്രിയായി മാറിയത്. 2008ല്‍ ബീജിംഗ് ഒളിംപിക്‌സിന് ഒരു മാസം മുന്‍പാണ് സ്‌കൈ ബ്രൗണ്‍ ജനിച്ചത്. വനിതാ പാര്‍ക്ക് സ്‌കേറ്റ്‌ബോര്‍ഡ് ഫൈനലില്‍ ആദ്യ രണ്ട് ശ്രമങ്ങളില്‍ സ്‌കൈ വീണെങ്കിലും പിന്നീട് 56.47 സ്‌കോര്‍ നേടി വെങ്കലം ചൂടി. 

15 വയസ്സും, 113 ദിവസവും പ്രായമുള്ളപ്പോള്‍ ബ്രിട്ടന് വേണ്ടി സ്വിമ്മിംഗില്‍ മെഡല്‍ നേടിയ സാറാ ഹാര്‍ഡ്കാസിലിന്റെ റെക്കോര്‍ഡാണ് സ്‌കൈ തിരുത്തിയത്. 13 വയസ്സും, 28 ദിവസവുമാണ് ബ്രൗണിന്റെ പ്രായം. ബ്രിട്ടീഷ് പിതാവ് സ്റ്റുവര്‍ട്ടിന്റെയും, ജാപ്പനീസ് അമ്മ മെയ്‌കോയുടെ മകളാണ് സ്‌കൈ ബ്രൗണ്‍. 

9 വയസ്സ് മുതല്‍ സ്‌കൈ മത്സരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. കുടുംബം മകള്‍ക്ക് പൂര്‍ണ്ണ പിന്തുണയുമായി രംഗത്തുണ്ട്. ഒളിംപിക്‌സിന് മുന്‍പ് പരിശീലനത്തിനിടെ വീണ് പരുക്കേറ്റെങ്കിലും കൊവിഡ് മൂലം കായികമാമാങ്കം നീട്ടിയത് ഈ 13-കാരിക്ക് അനുഗ്രഹമായി മാറുകയായിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.