CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 44 Minutes 32 Seconds Ago
Breaking Now

വയറുവേദന ആര്‍ത്തവത്തിന്റെ ബുദ്ധിമുട്ടാണെന്ന് തെറ്റിദ്ധരിച്ചു; ഗര്‍ഭിണിയെന്ന് തിരിച്ചറിയാതിരുന്ന 41കാരി കിടപ്പുമുറിയില്‍ പ്രസവിച്ചു

വീട്ടില്‍ വെച്ചാണ് വേദന കടുത്തതോടെ താന്‍ പ്രസവിക്കുകയാണെന്ന സത്യം ഇവര്‍ തിരിച്ചറിഞ്ഞത്.

ഗര്‍ഭം ധരിച്ചാല്‍ എത്രത്തോളം മറച്ചുവെയ്ക്കാന്‍ സാധിക്കും? നമ്മുടെയെല്ലാം സ്വാഭാവിക ചോദ്യമാണിത്. എന്നാല്‍ 41ാകിര കാര്‍ലാ അകുഹാതയോട് ചോദിച്ചാല്‍ പ്രസവം വരെ എന്നാകും മറുപടി. കാരണം എന്തെന്നല്ലേ, താന്‍ ഗര്‍ഭിണിയാണെന്ന് ഈ സ്ത്രീയും തിരിച്ചറിഞ്ഞത് കിടപ്പുമുറിയില്‍ വെച്ച് പ്രസവിക്കുമ്പോഴാണ്‍

ആര്‍ത്തവത്തില്‍ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നതിനാല്‍ നാളുകള്‍ക്കിടയില്‍ ഇത് സംഭവിക്കുമ്പോഴുണ്ടാകുന്ന വേദനയാണെന്നാണ് കാര്‍ല ആദ്യം തെറ്റിദ്ധരിച്ചത്. എന്നാല്‍ ന്യൂസിലാന്‍ഡിലെ വീട്ടില്‍ വെച്ചാണ് വേദന കടുത്തതോടെ താന്‍ പ്രസവിക്കുകയാണെന്ന സത്യം ഇവര്‍ തിരിച്ചറിഞ്ഞത്. 

ഒരു അത്ഭുത കുഞ്ഞ് അതാണ് താന്‍ ജന്മം നല്‍കിയ ആണ്‍കുഞ്ഞിനെ കുറിച്ച് കാര്‍ലയുടെ പ്രതികരണം. കുറച്ച് നാളുകളായി ക്ഷീണവും, വയറില്‍ ഗ്യാസ് പോലുള്ള പ്രശ്‌നങ്ങളും നേരിട്ടപ്പോള്‍ ജോലിയിലെ സമ്മര്‍ദത്തിന്റേതാകുമെന്നാണ് ഇവര്‍ കരുതിയത്. അടുത്തിടെയായി അഞ്ച് കിലോയോളം ഭാരം കൂടുകയും ചെയ്തു. ഗര്‍ഭിണിയെന്ന് തോന്നിക്കാനുള്ള വയറും ഉണ്ടായില്ല. 

കുടുംബാംഗങ്ങളോ, സുഹൃത്തുക്കളോ പോലും ഗര്‍ഭിണിയാണെന്ന് ചിന്തിച്ചിരുന്നില്ല. ഗര്‍ഭിണിയാകാന്‍ ബുദ്ധിമുട്ടിയിരുന്ന 41കാരി 15 വര്‍ഷം മുന്‍പാണ് മറ്റൊരു മകനെ പ്രസവിച്ചത്. ഇതിന് ശേഷം പല തവണ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പിസിഒഡി കൂടി കണ്ടെത്തിയതോടെ ഇനിയത് നടക്കാത്ത സ്വപ്നമായി മാറിയെന്ന് മറന്നിരിക്കുമ്പോഴാണ് അത്ഭുതമായി കുഞ്ഞ് പുറത്തുവന്നത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.