
















വനിതാ ഏഷ്യാ കപ്പില്‍ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീം ചാമ്പ്യന്മാരായെങ്കിലും മത്സര ശേഷം നടന്ന സമ്മാന ദാന ചടങ്ങില്‍ ജേതാക്കള്‍ക്ക് ട്രോഫി സമ്മാനിച്ചില്ല. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മേധാവിയുമായ മൊഹ്‌സിന്‍ നഖ്വിയില്‍ നിന്ന് ട്രോഫി സ്വീകരിക്കേണ്ടതില്ലെന്ന് ബിസിസിഐ തീരുമാനിക്കുകയായിരുന്നു. ഇതോടെ ചാമ്പ്യന്മാരായെങ്കിലും ട്രോഫിയില്ലാതെയാണ് ഇന്ത്യ വിജയാഘാഷോഷം പൂര്‍ത്തിയാക്കിയത്.
രണ്ടാം സ്ഥാനക്കാരായ ശ്രീലങ്കയ്ക്ക് റണ്ണര്‍ അപ് ചെക്ക് മൊഹ്‌സിന്‍ നഖ്വിയാണ് നല്‍കിയത്. ചെക് സ്വീകരിച്ച ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ചമരി അത്തപ്പത്തു സംസാരിച്ച ശേഷം ബ്രോഡ്കാസ്റ്റിങ്ങും അവസാനിപ്പിച്ചു.
അതേസമയം ബിസിസിഐയുടെ കര്‍ശന നിര്‍ദ്ദേശപ്രകാരമാണ് നടപടിയെന്ന് ഇന്ത്യന്‍ ഹെഡ് കോച്ച് അമേല്‍ മജുംദാര്‍ വ്യക്തമാക്കി. ആ തീരുമാനം ബിസിസിഐയുടേതാണ്, ഞങ്ങള്‍ പൂര്‍ണ്ണമായും അതിനൊപ്പം നില്‍ക്കുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ ടൂര്‍ണമെന്റ് അവസാനിച്ചു. ഞങ്ങള്‍ ചാമ്പ്യന്മാരാണ് അതാണ് പ്രധാനം. ഇനി ഏഷ്യന്‍ ഗെയിംസിലാണ് ഞങ്ങളുടെ ശ്രദ്ധ, അമോല്‍ മജുംദാര്‍ പറഞ്ഞു.