CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 43 Minutes 40 Seconds Ago
Breaking Now

കൊറോണാവൈറസിന് എതിരായ വാക്‌സിന്‍ 'കുട്ടിക്കളിയാണോ'? 12 മുതല്‍ 15 വരെ പ്രായമുള്ള കുട്ടികള്‍ക്ക് സിംഗിള്‍ ഡോസ് വാക്‌സിനേഷന് അംഗീകാരം നല്‍കി ജെസിവിഐ; യുകെയുടെ നാല് ചീഫ് മെഡിക്കല്‍ ഓഫീസര്‍മാരും പച്ചക്കൊടി വീശി; രക്ഷിതാക്കള്‍ക്ക് പകരം വാക്‌സിന്‍ തീരുമാനം കുട്ടികളുടെ തലയിലിട്ട് മന്ത്രിമാര്‍?

നിലവിലെ സ്‌കൂള്‍ വാക്‌സിനേഷന്‍ പ്രോഗ്രാം വഴി, രക്ഷിതാക്കളുടെ അനുമതി തേടിയാകും ഡോസുകള്‍ നല്‍കുക

യുകെയില്‍ 12 മുതല്‍ 15 പ്രായത്തിലുള്ള കുട്ടികള്‍ക്ക് കൊറോണാവൈറസിന് എതിരായ വാക്‌സിനേഷന്‍ നല്‍കാനുള്ള പദ്ധതി സ്ഥിരീകരിച്ചതിന് പിന്നാലെ വിവാദം ആളിക്കത്തുന്നു. വാക്‌സിന്‍ സ്വീകരിക്കുന്ന വിഷയത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളാനുള്ള അവകാശം കുട്ടികള്‍ക്ക് നല്‍കിയാണ് സര്‍ക്കാര്‍ പ്രശ്‌നം വഷളാക്കുന്നത്. വാക്‌സിനെടുക്കാത്ത കുട്ടികള്‍ സ്‌കൂളുകളില്‍ ബുള്ളിയിംഗിന് ഇരയാകുമെന്നും, കുടുംബങ്ങളെ തന്നെ വേര്‍പിരിക്കാമെന്നും വിദഗ്ധരും, രക്ഷിതാക്കളും മുന്നറിയിപ്പ് നല്‍കുന്നു. 

12-15 പ്രായവിഭാഗത്തിലുള്ള കുട്ടികള്‍ക്ക് ഫിസറിന്റെ സിംഗിള്‍ ഡോസ് വാക്‌സിന്‍ നല്‍കുമെന്നാണ് വാക്‌സിന്‍ മന്ത്രി നദീം സവാഹി സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍ വാക്‌സിന്‍ വിഷയത്തില്‍ അന്തിമതീരുമാനം രക്ഷിതാക്കളല്ല, കുട്ടികള്‍ കൈക്കൊള്ളുമെന്നും ഹൗസ് ഓഫ് കോമണ്‍സില്‍ സവാഹി പറഞ്ഞു 'കുട്ടികള്‍ എന്ത് തീരുമാനമെടുത്താലും ഇതിനെ പിന്തുണയ്ക്കണം. ആരും കുട്ടികളെ നിര്‍ബന്ധിച്ച് തീരുമാനം എടുപ്പിക്കരുത്', അദ്ദേഹം എംപിമാരെ അറിയിച്ചു. 

കുട്ടികള്‍ക്ക് വാക്‌സിന്‍ സുരക്ഷിതമാണെന്നും, ജോയിന്റ് കമ്മിറ്റി ഓണ്‍ വാക്‌സിനേഷന്‍ & ഇമ്മ്യൂണൈസേഷന്‍ ഉപദേശത്തെ തുടര്‍ന്നാണ് ഈ പ്രായത്തിലുള്ളവര്‍ക്ക് സിംഗിള്‍ ഡോസ് നല്‍കുന്നതെന്നും മന്ത്രി അവകാശപ്പെട്ടു. ഇംഗ്ലണ്ടിന്റെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രൊഫസര്‍ ക്രിസ് വിറ്റി ഉള്‍പ്പെടെ യുകെയുടെ നാല് ചീഫ് മെഡിക്കല്‍ ഓഫീസര്‍മാരും പദ്ധതിക്ക് ഐക്യകണ്‌ഠേന അംഗീകാരം നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി. 

12-15 പ്രായത്തിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള യുകെ ചീഫ് മെഡിക്കല്‍ ഓഫീസേഴ്‌സിന്റെ നിര്‍ദ്ദേശം സ്വീകരിച്ചതായി ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ് വ്യക്തമാക്കി. ഇത് ചെറിയ കുട്ടികള്‍ക്ക് കൊവിഡ്-19 പിടിപെടുന്നതില്‍ നിന്നും സുരക്ഷ നല്‍കുമെന്ന് മാത്രമല്ല, സ്‌കൂളുകളില്‍ വ്യാപനം ഉണ്ടാകുന്നത് തടയാനും, കുട്ടികളെ ക്ലാസുകളില്‍ തുടരാനും അവസരം നല്‍കും, ജാവിദ് കൂട്ടിച്ചേര്‍ത്തു. 

എന്നാല്‍ വാക്‌സിനേഷനില്‍ അന്തിമതീരുമാനം കുട്ടികള്‍ക്ക് നല്‍കിയത് സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കുമെന്ന് രക്ഷിതാക്കളും, വിദ്ഗധരും, ടീച്ചിംഗ് യൂണിയനുകളും മുന്നറിയിപ്പ് നല്‍കി. നിലവിലെ സ്‌കൂള്‍ വാക്‌സിനേഷന്‍ പ്രോഗ്രാം വഴി, രക്ഷിതാക്കളുടെ അനുമതി തേടിയാകും ഡോസുകള്‍ നല്‍കുക. എന്നിരുന്നാലും രക്ഷിതാക്കളുടെ തീരുമാനത്തെ മറികടക്കാന്‍ കുട്ടികള്‍ക്ക് അവകാശമുണ്ടാകും. 




കൂടുതല്‍വാര്‍ത്തകള്‍.