CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Minutes 11 Seconds Ago
Breaking Now

പൊലീസുദ്യോഗസ്ഥനെക്കൊണ്ട് സല്യൂട്ടടിപ്പിച്ച സുരേഷ് ഗോപിക്കെതിരെ പരാതി

പൊലീസുദ്യോഗസ്ഥനെക്കൊണ്ട് സല്യൂട്ടടിപ്പിച്ച സുരേഷ് ഗോപി എം.പിയ്‌ക്കെതിരെ പരാതി. കെ.എസ്.യുവാണ് സുരേഷ് ഗോപിയ്‌ക്കെതിരെ പരാതി നല്‍കിയത്. ഡി.ജി.പിയ്ക്കാണ് കെ.എസ്.യുവിന്റെ പരാതി. കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് കേസെടുക്കണമെന്നും കെ.എസ്.യു പരാതിയില്‍ ആവശ്യപ്പെട്ടു.

തന്നെ കണ്ടിട്ടും ജീപ്പില്‍ നിന്നിറങ്ങിയില്ലെന്നാരോപിച്ചാണ് സുരേഷ് ഗോപി പൊലീസ് ഉദ്യോഗസ്ഥനെക്കൊണ്ട് സല്യൂട്ട് ചെയ്യിപ്പിച്ചത്. ഒല്ലൂര്‍ എസ്.ഐയോടാണ് സുരേഷ് ഗോപി സല്യൂട്ട് ചോദിച്ച് വാങ്ങിയത്.

പുത്തൂരില്‍ ചുഴലിക്കാറ്റ് വീശിയ പ്രദേശം സന്ദര്‍ശിക്കുന്നതിനിടെയാണ് സംഭവം. 'ഞാനൊരു എം.പിയാണ് ഒരു സല്യൂട്ട് ആകാം. ആ ശീലമൊക്കെ മറക്കരുതേ, ഞാന്‍ മേയര്‍ അല്ല' എന്ന് സുരേഷ് ഗോപി പറഞ്ഞതോടെ എസ്.ഐ സല്യൂട്ട് അടിക്കുകയും ചെയ്തു.

എന്നാല്‍ താന്‍ നിര്‍ബന്ധിച്ച് ചെയ്യിച്ചതല്ലെന്നും സല്യൂട്ടൊക്കെ ആകാമെന്ന് സൗമ്യമായി പറയുകയായിരുന്നെന്നുമാണ് സുരേഷ് ഗോപിയുടെ പ്രതികരണം.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.