CURRENCY RATE -
1 GBP :
103.20 INR
1 EUR :
87.35 INR
1 USD :
75.00 INR
Last Updated :
29 Minutes 20 Seconds Ago
Breaking Now

ക്രൈസ്തവ വിഭാഗത്തിലെ വര്‍ഗീയ സ്വാധീനത്തേയും ഗൗരവത്തില്‍ കാണണം ; വിദ്യാസമ്പന്നരായ യുവതികളെ തീവ്രവാദത്തിന്റെ വഴിയിലേക്ക് ചിന്തിപ്പിക്കാന്‍ പ്രൊഫഷണല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് ബോധപൂര്‍വമായ ശ്രമം നടക്കുന്നു ; സിപിഐഎം

സാമൂഹിക മാധ്യമങ്ങള്‍ വഴിയും ഇത്തരം ശ്രമം നടക്കുന്നുവെന്നും കുറിപ്പില്‍ സിപിഐഎം ചൂണ്ടിക്കാട്ടുന്നു.

വിദ്യാസമ്പന്നരായ യുവതികളെ തീവ്രവാദത്തിന്റെ വഴിയിലേക്ക് ചിന്തിപ്പിക്കാന്‍ പ്രൊഫഷണല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് ബോധപൂര്‍വമായ ശ്രമം നടക്കുന്നുവെന്ന് സിപിഐഎം. സമ്മേളനങ്ങളുടെ ഉദ്ഘാടനപ്രസംഗത്തിനായി പാര്‍ട്ടി നല്‍കിയ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മുസ്ലീം സംഘടനകളില്‍ നുഴഞ്ഞുകയറി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ മുസ്ലീം വര്‍ഗീയ തീവ്രവാദ രാഷ്ട്രീയം ശ്രമിച്ചുകൊണ്ടിരിക്കുന്നുവെന്ന ആമുഖത്തോടെയാണ് ന്യൂനപക്ഷ വര്‍ഗീയതയെ കുറിച്ചുള്ള സിപിഐഎം കുറിപ്പിലെ ഭാഗങ്ങള്‍ ആരംഭിക്കുന്നത്. വര്‍ഗീയതയിലേക്കും തീവ്രവാദ സ്വഭാവങ്ങളിലേക്കും യുവജനങ്ങളെ ആകര്‍ഷിക്കുന്നതിനുള്ള ബോധപൂര്‍വമായ പരിശ്രമങ്ങള്‍ നടക്കുന്നു. പ്രൊഫഷണല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് വിദ്യാസമ്പന്നരായ യുവതികളെ ആ വഴിയിലേക്ക് ചിന്തിപ്പിക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നടന്നുവരുന്നുണ്ട്. സാമൂഹിക മാധ്യമങ്ങള്‍ വഴിയും ഇത്തരം ശ്രമം നടക്കുന്നുവെന്നും കുറിപ്പില്‍ സിപിഐഎം ചൂണ്ടിക്കാട്ടുന്നു.

വര്‍ഗീയതക്കെതിരായ പ്രചാരണങ്ങള്‍ മതവിശ്വാസത്തിനെതിരായി മാറാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും സിപിഐഎം ഓര്‍മിപ്പിക്കുന്നു. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ബിജെപി രാഷ്ട്രീയശക്തി നേടുന്നത് കണ്ടില്ലെന്ന് നടിക്കരുത്, ഇത് തടയണമെന്ന നിര്‍ദേശവും സിപിഐഎം നല്‍കുന്നുണ്ട്. വിശ്വാസികളുടെ വിശ്വാസത്തെ ബഹുമാനിക്കണം. വര്‍ഗീയവാദികളുടെ കയ്യിലേക്ക് വിശ്വാസികളെ കൊണ്ടുപോകാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കുന്ന വിധത്തിലായിരിക്കണം ഇടപെടല്‍ നടത്തേണ്ടതെന്നും പാര്‍ട്ടി കുറിപ്പില്‍ ഓര്‍മ്മപ്പെടുത്തുന്നു.

വിശ്വാസികളെ വര്‍ഗീയവാദികളുടെ പിന്നില്‍ അണിനിരത്തുന്ന രീതി ഇല്ലാതാക്കുന്നതിന് കഴിയും വിധം ആരാധനാലയങ്ങളില്‍ ഇടപെടാന്‍ കഴിയണമെന്നാണ് പ്രവര്‍ത്തകരോട് സിപിഐഎം നിര്‍ദേശിക്കുന്നു. ക്രൈസ്തവ ജനവിഭാഗങ്ങള്‍ വര്‍ഗീയമായ ആശയങ്ങള്‍ക്ക് കീഴ്‌പ്പെടുന്ന രീതി സാധാരണ കണ്ടുവരാറില്ല. എന്നാല്‍ അടുത്തകാലത്തായി കേരളത്തില്‍ കണ്ടുവരുന്ന ചെറിയൊരു വിഭാഗത്തിലെ വര്‍ഗീയ സ്വാധീനത്തെ ഗൗരവത്തില്‍ കാണണമെന്നും സിപിഐഎം കുറിപ്പില്‍ പറയുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.