CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 12 Minutes 43 Seconds Ago
Breaking Now

വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു ; 27 കാരിയായ സ്‌കൂള്‍ ജീവനക്കാരിയ്ക്ക് 20 വര്‍ഷം തടവുശിക്ഷ

കുട്ടിയുടെ ദേഹത്ത് പാടുകള്‍ കണ്ടു ചോദിച്ചപ്പോഴാണു പീഡന വിവരം അറിഞ്ഞതെന്നാണു പിതാവ് പറയുന്നത്.

സ്‌കൂളില്‍ വെച്ച് ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവതിക്ക് 20 വര്‍ഷം തടവ്. ഹൈദരാബാദിലെ ഒരു സ്‌കൂളില്‍ ആയയായി ജോലി ചെയ്യുന്ന കെ. ജ്യോതി എന്ന 27കാരിയെയാണ് പീഡനക്കേസില്‍ പോക്‌സോ വകുപ്പ് ചുമത്തി ജയിലിലടച്ചത്. യുവതി 20,000 രൂപ പിഴയായി അടയ്ക്കണമെന്നും ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ഉത്തരവിട്ടു.

കുട്ടിയുടെ പിതാവിന്റെ പരാതി പ്രകാരം 2017 ഡിസംബറിലാണ് ചന്ദ്രയാന്‍ഗുട്ട പൊലീസ് കേസെടുത്തത്. കുട്ടിയുടെ ദേഹത്ത് പാടുകള്‍ കണ്ടു ചോദിച്ചപ്പോഴാണു പീഡന വിവരം അറിഞ്ഞതെന്നാണു പിതാവ് പറയുന്നത്. അടുത്ത കാലത്തായി സ്‌കൂളിലെത്തിയ യുവതി എപ്പോഴും മോശമായാണു പെരുമാറിയതെന്നാണു കുട്ടി പറയുന്നത്. ശുചിമുറിയിലേക്ക് കൊണ്ടുപോകുമ്പോഴൊക്കെ ഇത്തരത്തില്‍ മോശമായി പെരുമാറിയിരുന്നതായി കുട്ടി പിതാവിനോട് പറഞ്ഞു.

സംഭവം പുറത്തറിയരുതെന്ന് ആവശ്യപ്പെട്ട് യുവതി കുട്ടിയെ ഭീഷണിപ്പെടുത്തിയതായും കുട്ടിയുടെ പിതാവ് പരാതിയില്‍ ഉന്നയിച്ചു. സിഗററ്റ് കുറ്റി കൊണ്ട് കുട്ടിയെ പൊള്ളിച്ചതായും കണ്ടെത്തി. തുടര്‍ന്ന് നിരന്തരം ഭീഷണിപ്പെടുത്തി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങളുടെയും അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ആയിഷ റാഫത്ത് ഉന്നയിച്ച വാദഗതികളുടെയും അടിസ്ഥാനത്തില്‍ കോടതി പ്രതിക്ക് 20 വര്‍ഷത്തെ തടവുശിക്ഷയും പിഴയും വിധിക്കുകയായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.