CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 5 Minutes 40 Seconds Ago
Breaking Now

പ്രണയിച്ച് ഗ്രാമം വിട്ടുപോയി തിരിച്ചെത്തിയ പ്രണയിതാക്കള്‍ക്ക് വിചിത്ര ശിക്ഷ നല്‍കി ഗ്രാമം

ഇവരെ മര്‍ദ്ദിക്കുകയും ചെയ്യുന്നുണ്ട്.

പ്രണയിച്ച് ഗ്രാമം വിട്ടുപോയി തിരിച്ചെത്തിയ പ്രണയിതാക്കളെ കഴുത്തല്‍ ടയര്‍ വെച്ച് ഡാന്‍സ് കളിപ്പിച്ച് ഗ്രാമം. 21 കാരനും 19 കാരിയുമാണ് അപമാനിക്കപ്പെട്ടത്. ഇതിനെല്ലാം പുറമെ, ഇവരെ മര്‍ദ്ദിക്കുകയും ചെയ്യുന്നുണ്ട്.

യുവാവിനെയും യുവതിയെയും ഒപ്പം ഇവരെ ഒളിച്ചോടാന്‍ സഹായിച്ചെന്ന് ആരോപിക്കപ്പെട്ട കുട്ടിയെയും കഴുത്തില്‍ ടയര്‍ ഇട്ട് ഡാന്‍സ് കളിപ്പിക്കുന്നുണ്ട്. ഇടയ്ക്ക് ഇവരെ വടികൊണ്ട് അടിക്കുന്നതായും വീഡിയോയില്‍ കാണാം.

സംഭവത്തില്‍ അഞ്ചു പേര്‍ക്കെതിരെ കേസെടുക്കുകയും മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഗന്ധവനി പോലീസ് സ്റ്റേഷന്‍ പരിധിക്കുള്ളിലാണ് സംഭവം നടന്നത്. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് കഴിഞ്ഞ ജൂലൈയിലാണ് യുവതി യുവാവിനൊപ്പം ഗ്രാമം വിട്ട് പോയത്. മാസങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയപ്പോഴായിരുന്നു ക്രൂരത.

 




കൂടുതല്‍വാര്‍ത്തകള്‍.