CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 2 Minutes 5 Seconds Ago
Breaking Now

സുധീരന്‍ രാഷ്ട്രീയകാര്യ സമിതിയില്‍ ഉണ്ടാകേണ്ടത് അനിവാര്യം ; ചര്‍ച്ച നടത്തുമെന്ന് ചെന്നിത്തല

കൂടിയാലോചനകള്‍ ഇല്ലെന്ന പരാതി നേതൃത്വം ചര്‍ച്ച ചെയ്യണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.

കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവെച്ച വി. എം സുധീരനുമായി ചര്‍ച്ച നടത്തുമെന്ന് രമേശ് ചെന്നിത്തല. സുധീരന്‍ രാഷ്ട്രീയ കാര്യ സമിതിയില്‍ ഉണ്ടാകേണ്ടത് അനിവാര്യമാണ്. എല്ലാവരെയും കൂട്ടിയോജിപ്പിച്ച് കൊണ്ട് മുന്നോട്ടു പോകുന്ന പ്രവര്‍ത്തന ശൈലി സ്വീകരിക്കും. പാര്‍ട്ടി ഒറ്റകെട്ടായി പ്രവര്‍ത്തിക്കേണ്ട സാഹചര്യമാണാണ് ഉള്ളതെന്നും ചെന്നിത്തല പറഞ്ഞു.

പോരായ്മകള്‍ ഉണ്ടെങ്കില്‍ പരിഹരിച്ച് മുന്നോട്ട് പോകാന്‍ തയ്യാറാണെന്ന് കെ സുധാകരന്‍ പറഞ്ഞിട്ടുണ്ട്. കൂടിയാലോചനകള്‍ നടത്തിയിട്ടുണ്ട്. ഇല്ലെന്ന് പറയുന്നില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. സുധീരന്റെ രാജി നിര്‍ഭാഗ്യകരമാണെന്ന് എം എം ഹസന്‍ പ്രതികരിച്ചു. അദ്ദേഹവുമായി സംസാരിച്ച് വിഷയം പരിഹരിക്കണമെന്ന് ആഗ്രഹിക്കുന്നു. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കൂടിയാലോചനകള്‍ ഇല്ലെന്ന പരാതി നേതൃത്വം ചര്‍ച്ച ചെയ്യണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.

കെപിസിസി പുനഃസംഘടനയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് കെപിസിസി മുന്‍ അധ്യക്ഷനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വി എം സുധീരന്‍  കെപിസിസി രാഷ്ട്രീയ കാര്യസമിതിയില്‍ നിന്ന് രാജിവച്ചത്. കടുത്ത അതൃപ്തിയെ തുടര്‍ന്നാണ് സുധീരന്റെ രാജി. എന്നാല്‍, വി എം സുധീരന്റെ പരാതി എന്താണെന്ന് അറിയില്ലെന്നാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പ്രതികരിച്ചത്. പുനഃസംഘടനയുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും രണ്ട് തവണ വി എം സുധീരനെ വിളിച്ചിരുന്നുവെന്നും കെ സുധാകരന്‍ പറയുന്നു. 'അദ്ദേഹത്തെ വീട്ടില്‍ പോയി കണ്ടിരുന്നു. പാര്‍ട്ടിയില്‍ കൂടിയാലോചന നടക്കാറുണ്ട്. പലരും എത്താറില്ല എന്നതാണ് പ്രശ്‌നം'. ഞങ്ങളുടെ ഭാഗത്ത് നിന്നുമുള്ള പിഴവ് കൊണ്ടാണ് രാജി എന്ന് കരുതുന്നില്ലെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു.

 




കൂടുതല്‍വാര്‍ത്തകള്‍.