CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 13 Minutes 13 Seconds Ago
Breaking Now

തുടര്‍ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതി ; മോന്‍സണ്‍ മാവുങ്കലിനെതിരെ പോക്‌സോ കേസ്

കലൂരിലെ വീടിന് പുറമെ കൊച്ചിയിലെ മറ്റൊരു വീട്ടില്‍ വെച്ചും പീഡനം നടന്നു

സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിനെതിരെ പോക്‌സോ കേസ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. മോന്‍സനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. തുടര്‍വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് കലൂരിലെ വീട്ടില്‍ വെച്ച് ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. എറണാകുളം നോര്‍ത്ത് പൊലീസാണ് കേസെടുത്തിരിക്കുന്നത്.

കലൂരിലെ വീടിന് പുറമെ കൊച്ചിയിലെ മറ്റൊരു വീട്ടില്‍ വെച്ചും പീഡനം നടന്നു. പെണ്‍കുട്ടിക്ക് 17 വയസുള്ളപ്പോഴാണ് പീഡനം നടന്നത്. മോന്‍സനെതിരെ ഇത്രയും കാലം ഭയം കൊണ്ടാണ് പരാതിപ്പെടാതിരുന്നതെന്നാണ് പെണ്‍കുട്ടിയുടെ അമ്മ നല്‍കിയിരിക്കുന്ന മൊഴി. കേസ് നോര്‍ത്ത് പൊലീസാണ് രജിസ്റ്റര്‍ ചെയ്തതെങ്കിലും ഇത് ക്രൈം ബ്രാഞ്ചിന് കൈമാറാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തു.

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ്‍ ഇപ്പോഴും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് . ക്രൈം ബ്രാഞ്ചാണ് ഇയാള്‍ക്കെതിരെയുള്ള തട്ടിപ്പ് കേസുകള്‍ അന്വേഷിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി പ്രവാസി മലയാളിയായ അനിത പുല്ലയിലിനെക്കൂടി ചോദ്യം ചെയ്യണമെന്നാണ് അന്വേഷണസംഘം പറയുന്നത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.