
















കൊല്ലം കടയ്ക്കലില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഇളമ്പഴന്നൂര്‍ സമീര്‍ മന്‍സിലില്‍ സമീറിന്റെ ഭാര്യ നിഷ്‌ന (27) ആണ് മരിച്ചത്. സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു നിഷ്‌ന.
കഴിഞ്ഞ ദിവസം ഫോണില്‍ ചാറ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സമീര്‍ നിഷ്‌നയെ ചോദ്യം ചെയ്തിരുന്നതായി പൊലീസ് അറിയിച്ചു. സ്‌കൂളിലെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ നിഷ്‌ന ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട സമീര്‍ കുരുക്കഴിച്ച് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിച്ചു.
പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം കബറടക്കി. ഏരൂര്‍ പത്തടി നിയാസ് മന്‍സിലില്‍ മുഹമ്മദ് ബഷീറിന്റെയും സുബയയുടെയും മകളാണ് നിഷ്‌ന. മക്കള്‍: ഐന ഫാത്തിമ, ഐഹാന്‍ ഫാത്തിമ.