CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 4 Minutes 56 Seconds Ago
Breaking Now

സമരം ചെയ്യുന്ന കര്‍ഷകരെ ഒഴിപ്പിക്കാന്‍ കൃഷി മന്ത്രിയുടെ 10 ലക്ഷത്തിന്റെ ഗൂഢാലോചന നടത്തിയതായി ആരോപണം

കര്‍ഷകരെ നീക്കാന്‍ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍ സിഖ് സായുധ വിഭാഗമായ നിഹാങ്ങിന്റെ മേധാവി ബാബ അമന്‍ സിങ്ങുമായി ചര്‍ച്ചനടത്തിയെന്നാണ് റിപ്പോര്‍ട്ട്.

കര്‍ഷക സമരത്തെ അടിച്ചമര്‍ത്താന്‍ രക്തച്ചൊരിച്ചിലിനും കേന്ദ്രസര്‍ക്കാര്‍ മുതിര്‍ന്നെന്ന് പുതിയ വെളിപ്പെടുത്തല്‍. ഡല്‍ഹി അതിര്‍ത്തിയായ സിംഘു സമരകേന്ദ്രത്തില്‍നിന്ന് കര്‍ഷകരെ നീക്കാന്‍ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍ സിഖ് സായുധ വിഭാഗമായ നിഹാങ്ങിന്റെ മേധാവി ബാബ അമന്‍ സിങ്ങുമായി ചര്‍ച്ചനടത്തിയെന്നാണ് റിപ്പോര്‍ട്ട്.

സിംഘുവില്‍ ദളിത് യുവാവിനെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയ സംഭവത്തിന് പിന്നാലെയാണ് നിഹാങ്ങുകളുടെ ഇടപെടലിനെച്ചൊല്ലിയുള്ള പുതിയ വിവാദം പുറത്തുവരുന്നത്. ജൂലൈ അവസാനം കേന്ദ്ര കൃഷിസഹമന്ത്രി കൈലാഷ് ചൗധരിയുടെ ന്യൂഡല്‍ഹിയിലെ വീട്ടിലായിരുന്നു കൂടിക്കാഴ്ച.

ബിജെപിയുടെ കിസാന്‍ മോര്‍ച്ച നേതാവ് സുഖ്മീന്ദര്‍പാല്‍ സിങ് ഗ്രെവാളും യോഗത്തില്‍ പങ്കെടുത്തിരുന്നു. തോമറും ബാബയും ഒന്നിച്ചുനില്‍ക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. കര്‍ഷകപ്രക്ഷോഭത്തിന് പരിഹാരം കാണാനായിരുന്നു യോഗമെന്ന് ഗ്രെവാള്‍ പറഞ്ഞു. എന്നാല്‍, നിഹാങ് മേധാവി പങ്കെടുത്തിരുന്നില്ലെന്നാണ് മന്ത്രി തോമറുടെ ഓഫീസ് വിശദീകരിച്ചത്.

തനിക്ക് 10 ലക്ഷം രൂപ വാഗ്ദാനം നല്‍കിയതായി ബാബ പറഞ്ഞു. കര്‍ഷകരെ ഒഴിപ്പിക്കാന്‍ പണവും കുതിരകളെയും വാഗ്ദാനംചെയ്തു. കാര്‍ഷികനിയമങ്ങള്‍ റദ്ദാക്കുക, താങ്ങുവില ഉറപ്പാക്കുക, സിഖ് ഗ്രന്ഥം അപമാനിച്ച വിഷയത്തില്‍ നടപടി ഉറപ്പാക്കുക, നിഹാങ്ങുകളുടെ പേരിലുള്ള കേസ് പിന്‍വലിക്കുക എന്നീ നാല് ആവശ്യങ്ങള്‍ തങ്ങള്‍ മുന്നോട്ടുവെച്ചു. പണ വാഗ്ദാനം നിരസിച്ചെന്നും ആവശ്യം അംഗീകരിച്ചാലേ ഉപരോധസ്ഥലത്തുനിന്ന് പിന്‍വാങ്ങൂവെന്ന് വ്യക്തമാക്കിയെന്നും ബാബ പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.