CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 55 Minutes 19 Seconds Ago
Breaking Now

നിയമാനുസൃത നടപടിക്ക് എം.വി.ഡിക്ക് അധികാരമുണ്ട് ; ഇ ബുള്‍ജെറ്റ് സഹോദരങ്ങള്‍ക്ക് കോടതിയില്‍ നിന്നും തിരിച്ചടി

എം.വി.ഡി നടപടി ചോദ്യം ചെയ്ത് സഹോദരങ്ങള്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.

ഇ ബുള്‍ജെറ്റ് സഹോദരങ്ങള്‍ക്ക് കോടതിയില്‍ നിന്നും തിരിച്ചടി. മോഡിഫിക്കേഷന്‍ നടത്തിയതിന്റെ പേരില്‍ മോട്ടോര്‍ വെഹിക്കള്‍ ഡിപ്പാര്‍ട്ട്‌മെന്റ്(എം.വി.ഡി) പിടിച്ചെടുത്ത തങ്ങളുടെ വാഹനം തിരിച്ച് നല്‍കണമെന്ന ഇവരുടെ ഹര്‍ജി കോടതി തള്ളി. എം.വി.ഡി നടപടി ചോദ്യം ചെയ്ത് സഹോദരങ്ങള്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.

നിയമാനുസൃത നടപടിക്ക് എം.വി.ഡിക്ക് അധികാരമുണ്ടെന്ന് വ്യക്തമാക്കിയ കോടതി, വാഹനം വിട്ടുകിട്ടണമെന്ന ആവശ്യം സിംഗിള്‍ ബഞ്ച് നിരാകരിക്കുകയായിരുന്നു. വീഡിയോ വ്‌ളോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരന്മാരെ കഴിഞ്ഞ ആഗസ്റ്റ് മാസത്തിലാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ടെമ്പോ ട്രാവലറില്‍ നിയമവിരുദ്ധമായി രൂപമാറ്റങ്ങള്‍ വരുത്തിയതിന് സഹോദരന്മാരായ ലിബിന്റെയും എബിന്റെയും 'നെപ്പോളിയന്‍' എന്ന വാഹനം മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുക്കുകയും പിഴയിടുകയും ചെയ്തിരുന്നു. ഈ നടപടിയെ ചോദ്യം ചെയ്താണ് ഇരുവരും കോടതിയെ സമീപിച്ചത്.

 




കൂടുതല്‍വാര്‍ത്തകള്‍.