CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 18 Minutes 46 Seconds Ago
Breaking Now

17 കാരിയെ കാട്ടിലെത്തിച്ച് ശീതള പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി പീഡിപ്പിച്ച സംഭവം ; ഒരാള്‍ കൂടി അറസ്റ്റില്‍

വിനോദ സഞ്ചാര കേന്ദ്രമായ ജാനകികാടില്‍ വച്ച് ഒക്ടോബര്‍ മൂന്നിന് കൂട്ട ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി ഇതിന് പിന്നാലെയുള്ള ദിവസങ്ങളില്‍ വീണ്ടും പീഡനത്തിനിരയായി എന്നാണ് വിവരം.

കോഴിക്കോട് കുറ്റ്യാടിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി 17കാരിയെ കൂടുതല്‍ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. നാല് പേര്‍ നേരത്തെ അറസ്റ്റിലായ കേസില്‍ പെരുവണ്ണാമൂഴി പോലീസ് രണ്ടു പേര്‍ക്കെതിരെ കൂടി കേസെടുത്തു. ഇവരെ പ്രതിയാക്കി പുതിയ കേസാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കൂട്ടബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടി വീണ്ടും പീഡനത്തിന് ഇരയായെന്നാണ് പുതിയ വിവരം. വിനോദ സഞ്ചാര കേന്ദ്രമായ ജാനകികാടില്‍ വച്ച് ഒക്ടോബര്‍ മൂന്നിന് കൂട്ട ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി ഇതിന് പിന്നാലെയുള്ള ദിവസങ്ങളില്‍ വീണ്ടും പീഡനത്തിനിരയായി എന്നാണ് വിവരം.

ആദ്യ കേസില്‍ പ്രതിയായ രാഹുലും, മറ്റൊരാളുമാണ് പുതിയ കേസില്‍ പ്രതികള്‍. പുതിയ പ്രതി ഇതിനോടകം പൊലീസ് കസ്റ്റഡിയിലുണ്ട്. ചെമ്പനോട്ടുള്ള ഒരു വീട്ടില്‍ വച്ചാണ് രാഹുലും കൂട്ടു പ്രതിയും ചേര്‍ന്ന് പീഡിപ്പിച്ചത് എന്നാണ് വിവരം. കോഴിക്കോട് കാവിലുംപാറ സ്വദേശി അക്ഷയ് (22), മൊയിലോത്തറ സ്വദേശികളായ രാഹുല്‍ (22), സായൂജ് (24), അടുക്കത്ത് സ്വദേശി ഷിബു (32) എന്നിവരാണ് കൂട്ട ബലാത്സംഗക്കേസില്‍ നേരത്തെ അറസ്റ്റിലായത്. പോക്‌സോ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പെണ്‍കുട്ടിയെ വിനോദ യാത്രയ്ക്കായി സുഹൃത്ത് വിളിച്ചുവരുത്തുകയായിരുന്നു. പെണ്‍കുട്ടിയെ ആരുമില്ലാത്ത കാട്ടിലെത്തിച്ച് ശീതള പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് മൂന്ന് സുഹൃത്തുക്കളും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. പീഡന വിവരം പുറത്തറിയിച്ചാല്‍ കൊലപ്പെടുത്തുമെന്ന് പ്രതികള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. മയക്കുമരുന്ന് നല്‍കിയതിനാല്‍ പെണ്‍കുട്ടി ഏറെ നേരം ബോധരഹിതയായിരുന്നു. ബോധം വന്ന ശേഷം ബന്ധുവിന്റെ വീടിന് ഇറക്കിവിട്ടു. പെണ്‍കുട്ടി പീഡന വിവരം വീട്ടുകാരെ അറിയിച്ചതോടെയാണ് പൊലീസ് പ്രതികളെ പിടികൂടിയത്.




കൂടുതല്‍വാര്‍ത്തകള്‍.