CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 35 Minutes 59 Seconds Ago
Breaking Now

സമീക്ഷ ലണ്ടന്‍ ഡെറി ബ്രാഞ്ചിന്റെ പ്രതിനിധി സമ്മേളനം സമീക്ഷ നാഷണല്‍ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി ഉത്ഘാടനം ചെയ്തു

സമീക്ഷ യുകെ ദേശീയ സമ്മേളനത്തിന്റെ മുന്നോടിയായി സമീക്ഷ ലണ്ടന്‍ ഡെറി ബ്രാഞ്ചിന്റെ  പ്രതിനിധി  സമ്മേളനം നവംബര്‍ 21  ഞായര്‍  വൈകുന്നേരം 6  മണിക്ക്  നടന്നു .സഖാവ്   ഡോക്ടര്‍ ജോഷി സൈമണ്‍ അധ്യക്ഷത വഹിച്ച സമ്മേളനം  സമീക്ഷ നാഷണല്‍ സെക്രട്ടറി  സഖാവ്  ദിനേശ് വെള്ളാപ്പള്ളി ഉത്ഘാടനം ചെയ്തു .    ബ്രാഞ്ച് സെക്രട്ടറി ബൈജു നാരായണന്‍ കഴിഞ്ഞ ഭരണ സമിതിക്കു വേണ്ടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു   .  സമീക്ഷ യുകെ യുടെ കഴിഞ്ഞ ഒരുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ദേശീയ സെക്രട്ടറി സഖാവ് ദിനേശ് വെള്ളാപ്പള്ളി യോഗത്തില്‍ വിശദീകരിച്ചു . കഴിഞ്ഞ കാലഘട്ടങ്ങളില്‍ ലണ്ടന്‍ ഡെറി ബ്രാഞ്ച് നല്‍കിയ പിന്തുണക്ക് അദ്ദേഹം നന്ദി അറിയിച്ചു . മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോവിഡ് പ്രധിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ബ്രിട്ടീഷ് പൗരന്‍ മാരടക്കം പങ്കെടുത്ത ഭക്ഷ്യ മേളയും ബിരിയാണി ചലഞ്ചും നടത്തി 2610 പൗണ്ട് ബ്രാഞ്ച് കണ്ടെത്തി നല്‍കിയിരുന്നു, ഇതിനായി പ്രവര്‍ത്തിച്ച എല്ലാവര്ക്കും നാഷണല്‍ കമ്മറ്റിയുടെ നന്ദി അദ്ദേഹം അറിയിച്ചു. 

അടുത്ത രണ്ട് വര്‍ഷത്തെക്കുള്ള പുതിയ ഭരണ സമിതിയെ സമ്മേളനം ഏകകണ്‌ഠേന തെരഞ്ഞെടുത്തു. സഖാവ് രഞ്ജിത്ത് വര്‍ക്കി (പ്രസിഡന്റ് ), സഖാവ് ഡോക്ടര്‍ ജോഷി സൈമണ്‍ (സെക്രട്ടറി),  സഖാവ് ജസ്റ്റി മോള്‍ സൈമണ്‍ (വൈസ് പ്രസിഡന്റ് ),  സഖാവ്  സുഭാഷ് (ജോയിന്‍ സെക്രട്ടറി),  സഖാവ് മാത്യു തോമസ്.(ജോസി)( ട്രഷറര്‍ ) എന്നിവര്‍ പുതിയ ഭരണ സമിതിയെ നയിക്കും.  സമീക്ഷ യുകെയുടെ മുന്‌പോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കും വരാന്‍ പോകുന്ന ദേശീയ സമ്മേളനത്തിനും യോഗം പൂര്‍ണ്ണ പിന്തുണ അറിയിച്ചു.

 

 

വാര്‍ത്ത :

ഉണ്ണികൃഷ്ണന്‍ ബാലന്‍.

 




കൂടുതല്‍വാര്‍ത്തകള്‍.