CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 21 Minutes 18 Seconds Ago
Breaking Now

മോഫിയ നേരിട്ടത് കൊടിയ പീഡനം; മാനസിക രോഗിയായി മുദ്രകുത്തി, റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

അശ്ലീല ചിത്രങ്ങള്‍ കണ്ട് അനുകരിക്കാന്‍ ആവശ്യപ്പെടുകയും, മോഫിയയുടെ ശരീരത്തില്‍ മുറിവേല്‍പ്പിക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

മോഫിയയുടെ ആത്മഹത്യ കേസില്‍ പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. ഭര്‍ത്താവിന്റെ വീട്ടില്‍ മോഫിയ ക്രൂര പീഡനങ്ങള്‍ക്ക് ഇരയായി എന്ന് തെളിയിക്കുന്ന വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. മോഫിയയെ മാനസിക രോഗിയായി മുദ്രകുത്തിയിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭര്‍ത്താവ് സുഹൈല്‍ ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയാണ്. ഇയാള്‍ പെണ്‍കുട്ടിയെ നിരന്തരം ഉപദ്രവിച്ചിരുന്നു. അശ്ലീല ചിത്രങ്ങള്‍ കണ്ട് അനുകരിക്കാന്‍ ആവശ്യപ്പെടുകയും, മോഫിയയുടെ ശരീരത്തില്‍ മുറിവേല്‍പ്പിക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇയാള്‍ക്ക് പുറമേ മാതാവും മോഫിയയെ ഉപദ്രവിച്ചിരുന്നു. ഭര്‍ത്താവിന്റെ വീട്ടില്‍ അടിമയെപ്പോലെയാണ് മോഫിയയെ പണിയെടുപ്പിച്ചിരുന്നത്.

സ്ത്രീധനം വാങ്ങാതെയാണ് വിവാഹം നടന്നത്. എന്നാല്‍ വിവാഹശേഷം 40 ലക്ഷം രൂപ സ്ത്രീധനമായി സുഹൈലും വീട്ടുകാരും ആവശ്യപ്പെട്ടു. പണം നല്‍കാതായതോടെ ഉപദ്രവം തുടര്‍ന്നു. ഭര്‍തൃവീട്ടില്‍ മകള്‍ കൊടിയ പീഡനത്തിന് ഇരയായിരുന്നുവെന്ന് മോഫിയയുടെ മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. ഇത് ശരിവെയ്ക്കുന്ന കാര്യങ്ങളാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്.

അതേസമയം മോഫിയയുടെ മരണത്തില്‍ ജില്ലാ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ഇന്ന് തുടങ്ങും. സി.ഐ സുധീറിനെതിരായ ആരോപണവും ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡി.വൈ.എസ്.പി വി.രാജീവിനാണ് അന്വേഷണ ചുമതല. സിഐ സുധീര്‍ കേസെടുക്കാന്‍ വൈകിയെന്നും, ഗുരുതര വീഴ്ച വരുത്തിയെന്നും വ്യക്തമാക്കുന്ന ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട് ഇന്നലെ പുറത്തുവന്നിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.