ശുദ്ധ സംഗീതത്തിന്റെ നിലക്കാത്ത ഗാന പ്രപഞ്ചം സൃഷ്ടിക്കുന്ന ശരത് കാല രാത്രി വരവായി. ഭാരതീയ സംഗീത പാരമ്പര്യത്തിന്റെ അനശ്വര പ്രകാശമായിരുന്നു ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍. അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായി ഗുരുവായൂര്‍ ഏകാദശിയോട് അനുബന്ധിച്ച് ഗുരുവായൂര്‍ ദേവസ്വം ചെമ്പൈ സംഗീതോത്സവം വര്‍ഷം തോറും നടത്തിവരുന്നു.
ഗുരുവായൂര്‍ ഏകാദശി ആഘോഷങ്ങളുടെ ഭാഗമായി ലണ്ടന്‍ ഹിന്ദു ഐക്യവേദി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ലണ്ടന്‍ ചെമ്പൈ സംഗീതോത്സവം നടത്തി വരുന്നുണ്ട്. എട്ടാമത് ലണ്ടന്‍ ചെമ്പൈ സംഗീതോത്സവം (8th London Chembai Music Festival) ഇക്കൊല്ലം നവംബര്‍ 27ന് വൈകിട്ട് 5:00 മുതല്‍ വിവിധ പരിപാടികളോടെ ക്രോയിഡോണില്‍ ആഘോഷിക്കുന്നതാണ്. അനവധി കലാകാരന്‍മാര്‍ നടത്തുന്ന സംഗീതാര്‍ച്ചന (സംഗീതോത്സവം), ദീപാരാധന, അന്നദാനം എന്നിവയടക്കം വിപുലമായ രീതിയില്‍ ആഘോഷിക്കുവാനുള്ള ഒരുക്കങ്ങള്‍ ഭാരവാഹികള്‍ പൂര്‍ത്തിയായിരിക്കുന്നു.
നൂറുകണക്കിന് കലാകാരന്മാരും ആയിരക്കണക്കിന് ആസ്വാദകരും പങ്കെടുത്ത മുന്‍വര്‍ഷത്തെ സംഗീതോത്സവങ്ങളെ കണക്കിലെടുത്തു കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടേണ്ടതിനാല്‍ പ്രതിമാസ സത്‌സംഗ വേദിയില്‍ (West Thornton Communtiy Cetnre) തന്നെ ഈ വര്‍ഷത്തെ സംഗീതോത്സവം സംഘടിപ്പിക്കുവാന്‍ ലണ്ടന്‍ ഹിന്ദു ഐക്യവേദി തീരുമാനിച്ചിരിക്കുന്നു.
ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ പ്രേക്ഷകമനസ്സു കീഴടക്കിയ പ്രശസ്ത ഗായിക Dr. വാണി ജയറാമിന്റെ സംഗീത കച്ചേരി, ശ്രീമതി മാളവിക അനില്‍കുമാറിന്റെ SVARA സിദ്ധി വികാസ് ആര്‍ട്‌സ് അക്കാദമിയിലെ വിദ്യാര്‍ത്ഥികളുടെ സംഗീതാര്‍ച്ചന, ശ്രുതിമനോലയ മ്യൂസിക് സ്‌കൂള്‍ അവതരിപ്പിക്കുന്ന വയലിന്‍ കച്ചേരി തുടങ്ങി യുകെയുടെ പല ഭാഗത്തു നിന്നുള്ള പ്രതിഭകള്‍ സംഗീതോത്സവത്തില്‍ സ്വരാഞ്ജലി അര്‍പ്പിക്കും. പ്രശസ്ത മൃദംഗ വിദ്വാന്‍ ബാംഗ്ലൂര്‍ പ്രതാപ്, വയലിന്‍ വിദ്വാന്‍ രതീഷ് കുമാര്‍ മനോഹരന്‍ എന്നിവരുടെ അകമ്പടി സംഗീതോത്സവത്തിന് മാറ്റേകും.
ലണ്ടന്‍ ഹിന്ദു ഐക്യവേദിയിലെ കുട്ടികളുടെ സംഗീതാര്‍ച്ചനയോടെ ആരംഭിക്കുന്ന സംഗീതോത്സവം ത്യാഗരാജ പഞ്ചരത്‌ന കീര്‍ത്തനാലാപനത്തോടെ അവസാനിക്കും. സംഗീതാര്‍ച്ചനക്ക് ശേഷം മുരളി അയ്യരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദീപാരാധനയും തുടര്‍ന്ന് അന്നദാനവും ഉണ്ടായിരിക്കുന്നതാണ്.ഗുരുഗോവിന്ദ ഭക്തിയുടെ നിറവില്‍ ഗുരുപവനപുരിയെ അനുസ്മരിപ്പിക്കും വിധം ലണ്ടനില്‍ അരങ്ങേറുന്ന സംഗീതോത്സവത്തെ, പതിവുപോലെ അനുഗ്രഹീത പിന്നണി ഗായകന്‍ രാജേഷ് രാമന്റെ നേതൃത്വത്തില്‍, വിജയകരമായി എട്ടാം വര്‍ഷവും കോവിഡ് നിയന്ത്രണങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ വിപുലമായും തികച്ചും സൗജന്യമായും അണിയിച്ചൊരുക്കുവാനുള്ള ഒരുക്കങ്ങളിലാണ് ലണ്ടന്‍ ഹിന്ദു ഐക്യവേദി.
എട്ടാമത് ലണ്ടന്‍ ചെമ്പൈ സംഗീതോത്സവത്തിന്റെ ഭാഗമായി മഹത്തായ നമ്മുടെ കര്‍ണാടക സംഗീത പാരമ്പര്യം ലണ്ടനില്‍ ആഘോഷിക്കപ്പെടുന്നതില്‍ നമുക്കെല്ലാവര്‍ക്കും അഭിമാനം കൊള്ളാം. ജാതിമത പ്രായഭേദമന്യേ എല്ലാവരും ഒന്നിച്ചു സംഗീതാര്‍ച്ചന ചെയ്യുന്ന ഈ സുന്ദര സായാഹ്നത്തില്‍ നിറഞ്ഞ മനസ്സോടെ പിന്തുണയുമായി പങ്കുചേര്‍ന്നു പരിപാടികള്‍ വിജയകരമാക്കാന്‍ നിങ്ങളുടെ ഏവരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.
ശ്രീ ഗുരുവായൂരപ്പന്റെ ചൈതന്യം നിറഞ്ഞു നില്‍ക്കുന്ന ഈ ധന്യ മുഹൂര്‍ത്തത്തിന് സാക്ഷിയാകുവാന്‍ എല്ലാ യു. കെ. മലയാളികളെയും, സംഗീതാസ്വാദകരേയും, സഹൃദയരായ കലോപാസകരേയും ലണ്ടന്‍ ഹിന്ദു ഐക്യവേദി ഭഗവത് നാമത്തില്‍ ഈ ഭക്തി നിര്‍ഭരമായ സംഗീതോത്സവ വേദിയിലേക്ക് സഹര്‍ഷം സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി സംഘാടകരുമായി ബന്ധപ്പെടുക Rajesh Raman: 07874002934, Suresh Babu: ?07828137478?, Subhash Sarkara: ?07519135993?, Jayakumar: ?07515918523?, Geetha Hari: ?07789776536?, Diana Anilkumar: ?07414553601
Venue: West Thornton Communtiy Cetnre, 731735, London Road, Thornton Heath, Croydon CR7 6AU
Email: info@londonhinduaikyavedi.org
Facebook: https://www.facebook.com/londonhinduaikyavedi.org