CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
36 Minutes 37 Seconds Ago
Breaking Now

മലയാളം ചാരിറ്റി ക്ലബ് വാര്‍ഷികം ഇന്ന് ലിസ്സി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും ; കേരളാ ഫുഡ് ഫെസ്റ്റിവലും കലാവിരുന്നും ചാരിറ്റി ഇവന്റും വര്‍ണ്ണാഭമാകും

വേദനിക്കുന്നവര്‍ക്കൊരു കൂട്ട്, വീഴാതിരിക്കുവാന്‍ ഒരു കൈതാങ്ങ്. എന്ന സന്ദേശവുമായി രണ്ടു വര്‍ഷം മുമ്പ് ടോണ്ടന്‍ ആസ്ഥാനമായി രൂപം കൊണ്ട മലയാളം ചാരിറ്റി ക്ലബ്ബിന്റെ രണ്ടാമത് വാര്‍ഷികം ഇന്ന് ' മദേഴ്‌സ് ചാരിറ്റിയുടെ ചെയര്‍പേഴ്‌സണ്‍ ലിസ്സി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. എംസിസിയുടെ മുതിര്‍ന്ന അംഗം എബി എബ്രഹാം അധ്യക്ഷത വഹിക്കും. മാസ്സ് യുകെ പ്രസിഡന്റ് ദ്വിദീഷ് ടി പിള്ള, ടി എം എ ട്രഷറര്‍ ജെതീഷ് പണിക്കര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും. വൈസ് ഫിനാന്‍ഷ്യല്‍ സെര്‍വീസ് ലിമിറ്റഡിന്റെ നോയിച്ചന്‍ ക്രിഷ് മോര്‍ഗന്‍ സോളിസ്റ്റര്‍ സുരേഷ് ഉണ്ണികൃഷ്ണന്‍, ലോമ ലോയേഴ്‌സ് ലിമിറ്റഡിന്റെ ഫ്രാന്‍സിസ് മാത്യു എന്നിവര്‍ യുകെയിലെ നവാഗതര്‍ക്കായി ഇന്‍ഷുറന്‍സ്, ഇമിഗ്രേഷന്‍, മോര്‍ട്ട്‌ഗേജ് എന്നീ വിഷയങ്ങളില്‍ ക്ലാസുകള്‍ നല്‍കി സംശയ നിവാരണം നടത്തും.

സുധാകരന്‍ പാലാ സ്വാഗതം പറയും. കോര്‍ഡിനേറ്റര്‍ ജെഫിന്‍ ജേക്കബ് റിപ്പോര്‍ട്ടും കണക്കും അവതരിപ്പിക്കും.

തുടര്‍ന്ന് അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കും. നിയുക്ത സെക്രട്ടറി കൃതജ്ഞത പറയും. സമ്മേളനാനന്തരം രുചികരമായ കേരള ഫുഡ് ഫെസ്റ്റിവലും കലാവിരുന്നും നടക്കും.

ഗാനമേള, നൃത്ത നൃത്തങ്ങള്‍ ,മിമിക്രി എന്നിവ ആഘോഷങ്ങള്‍ക്കും മാറ്റുകൂട്ടും.

പ്രോഗ്രാം നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്

The lawns social club Maryst, Taunton, TA 13PE

വിശദ വിവരത്തിന് ; 07446155585 (ജെഫിന്‍ ജേക്കബ്) ബന്ധപ്പെടുക

 

 




കൂടുതല്‍വാര്‍ത്തകള്‍.