CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Minutes 4 Seconds Ago
Breaking Now

നടി ജാക്വിലിന്‍ ഫെര്‍ണാഡസിനെ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞു ; ചോദ്യം ചെയ്യാന്‍ ഡല്‍ഹിയിലെത്തിക്കും

ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാഡസിനെ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞു. എന്‍ഫോവ്‌സ്‌മെന്റെ ഡറക്ടേഴ്‌സ് പുറത്തുവിട്ട ലുക്കൗട്ട് സര്‍ക്കുലര്‍ പ്രകാരമാണ് ഇമിഗ്രേഷന്‍ ഉദ്യോദസ്ഥരുടെ നടപടി. ദുബായിയില്‍ ഒരു ഷോയില്‍ പങ്കെടുക്കാന്‍ പോകാനായിരുന്നു താരം വിമാനത്താവളത്തിലെത്തിയത്. ജാക്വിലിനെ ചോദ്യം ചെയ്യലിനായി ഡല്‍ഹിയില്‍ എത്തിക്കും. സുകേഷ് ചന്ദ്രശേഖറുമായി ബന്ധപ്പെട്ട തട്ടിപ്പു കേസില്‍ അന്വേഷണം പുരോഗമിക്കുമ്പോള്‍ ജാക്വിലിന് രാജ്യം വിടാനാകില്ലെന്ന് ഇ ഡി പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസില്‍ പറയുന്നു. എല്ലാ സമന്‍സുകളും ഉടന്‍ ഹാജരാക്കന്‍ താരത്തോട് ഇഡി ആവശ്യപ്പെട്ടതായും തുടര്‍ന്ന് വിമാനത്താവളം പോകാന്‍ അനുവദിക്കുകയും ആയിരുന്നുവെന്ന് വിമാനത്താവളത്തില്‍ നിന്നുള്ള അധികൃതര്‍ വ്യക്തമാക്കി. അടുത്തിടെ വന്ന സമന്‍സുകള്‍ ഒഴുവാക്കിയതാവാം തടഞ്ഞതിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, 200 കോടിയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സുകേഷ് ചന്ദ്രശേഖറിനും സംഘത്തിനുമെതിരെ ഇഡി ഡല്‍ഹി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. തിഹാര്‍ ജയിലില്‍ കഴിയവെ ഒരു ബിസിനസുകാരന്റെ ഭാര്യയുടെ പക്കല്‍ നിന്ന് 200 കോടി തട്ടിയെടുത്തു എന്നതാണ് കേസ്. സുകേഷ് ചന്ദ്രശേഖറും ജാക്വിലിനുമായി സാമ്പത്തിക ഇടപാടുകള്‍ നടന്നതിന്റെ തെളിവുകള്‍ ഇഡി കണ്ടെത്തിയിരുന്നു. ജാക്വിലിന് സുകേഷ് ചന്ദ്രശേഖര്‍ നല്‍കിയ 10 കോടി രൂപയുടെ സമ്മാനങ്ങളില്‍ 52 ലക്ഷം രൂപ വിലയുള്ള ഒരു കുതിരയും 9 ലക്ഷം രൂപ വിലമതിക്കുന്ന പേര്‍ഷ്യന്‍ പൂച്ചയും ഉള്‍പ്പെടുന്നുവെന്ന് ഇഡി കുറ്റപത്രത്തില്‍ പറയുന്നു.




കൂടുതല്‍വാര്‍ത്തകള്‍.