CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 1 Minutes 32 Seconds Ago
Breaking Now

ഒരു ഡയലോഗ് നിതിനോട് പറഞ്ഞിരുന്നു, അതു കൂടിയുണ്ടായെങ്കില്‍ കാവല്‍ നൂറു കോടി ക്ലബിലുണ്ടായേനെ ; സുരേഷ് ഗോപി

അഭിനയത്തില്‍ നിന്നും ഇടവേള എടുത്ത് മടങ്ങി വന്ന സുരേഷ് ഗോപിയുടെ ഗംഭീര തിരിച്ചു വരവാണ് 'കാവല്‍' ചിത്രം എന്നാണ് പ്രേക്ഷകര്‍ പ്രതികരിക്കുന്നത്. സിനിമയില്‍ തന്റെ സ്ഥിരം ഡയലോഗുകള്‍ വേണമായിരുന്നു എന്ന് പലരും അഭിപ്രായപ്പെട്ടിരുന്നതായാണ് സുരേഷ് ഗോപി പറയുന്നത്.

ഈ സിനിമയില്‍ ഒന്നു രണ്ടിടത്തെങ്കിലും തന്റെ സ്ഥിരം ഡയലോഗുകള്‍ വേണമായിരുന്നുവെന്ന് പറയുന്ന ഒരുപാട് അഭിപ്രായ പ്രകടനങ്ങള്‍ വന്നിരുന്നു. താനൊരു ഡയലോഗ് നിതിനോട് പറഞ്ഞിരുന്നു. അത് കൂടി ഉണ്ടായിരുന്നുവെങ്കില്‍ ഒരു നൂറ് കോടി ക്ലബ്ബില്‍ ചിത്രം എത്തുമായിരുന്നോ എന്ന് ആഗ്രഹിച്ച് പോയെന്നും താരം പറയുന്നു.

നിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത കാവല്‍ ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് നിര്‍മ്മിച്ചത്. കേരളത്തില്‍ മാത്രം 220 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.