Breaking Now

സിറിയന്‍ വിമതര്‍ക്ക് ആയുധം നല്‍കുന്നതിനുള്ള വിലക്ക് യൂറോപ്യന്‍ യൂണിയന്‍ നീക്കി

സിറിയന്‍ വിമതര്‍ക്ക് ആയുധം നല്‍കുന്നതിനുള്ള വിലക്ക് യൂറോപ്യന്‍ യൂണിയന്‍ നീക്കി. ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ ചേര്‍ന്ന യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ വിദേശ മന്ത്രിമാരുടെ സമ്മേളനത്തിലാണ് തീരുമാനം.

സമ്മേളനത്തില്‍ ബ്രിട്ടനും ഫ്രാന്‍സുമാണ് ആയുധ ഉപരോധം നീക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയത്. ഇതേ തുടര്‍ന്ന് യൂറോപ്യന്‍ യൂണിയന്റെ വിലക്ക് നീക്കിയതായി ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി വില്യം ഹേഗ് അറിയിച്ചു. എന്നാല്‍ ആയുധ ഉപരോധം റദ്ദാക്കിയ തീരുമാനത്തെ റഷ്യ വിമര്‍ശിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.