CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 33 Minutes 36 Seconds Ago
Breaking Now

വിഗന്‍ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് നവവത്സര ആഘോഷ പരിപാടികള്‍ ഇന്ന്; ഫാ.ജോണ്‍സണ്‍ ഉദ്ഘാടകന്‍ ; അലക്‌സ് വര്‍ഗീസ് മുഖ്യാതിഥി

വിഗന്‍ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് നവവത്സര ആഘോഷ പരിപാടികള്‍ ഇന്ന് ബുധന്‍ (29/12/ 2001) വെകിട്ട് 5 മണിക്കു വിഗന്‍  സെന്റ്. മേരീസ് പാരീഷ് ഹാളില്‍ വച്ചു നടത്തപ്പെടുന്നതാണ്. വിഗന്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്  മിജോസ് സേവ്യര്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സെന്റ്. മേരീസ് ഇടവക വികാരി റെവ. ഫാ. ജോണ്‍ ജോണ്‍സന്‍ ഉത്ഘാടനം നിര്‍വഹിക്കുന്നതും, യുക്മ ദേശീയ ജനറല്‍ സെക്രട്ടറി ശ്രീ. അലക്‌സ് വര്‍ഗ്ഗീസ് മുഖ്യാതിഥിയായി പങ്കെടുത്ത് സന്ദേശം നല്‍കുന്നതുമാണ്. സെക്രട്ടറി ജോമോന്‍ എബ്രഹാം സ്വാഗതവും ട്രഷറര്‍ റ്റോസി സഖറിയ നന്ദിയും അര്‍പ്പിക്കുന്നതാണ്.

തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്. കലാപരിപാടികളെ  തുടര്‍ന്ന് വിഗണ്‍ തിയേറ്റേയ്‌സ് അവതരിപ്പിക്കുന്ന ജെസ്റ്റിന്‍ ആകാശാല രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'നീര്‍പ്പളുങ്കുകള്‍' എന്ന നാടകത്തോട് കൂടി ക്രിസ്തുമസ് പുതുവത്സര ആഘോഷ പരിപാടികള്‍ സമാപിക്കുന്നതാണ്.

കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടു നടത്തപ്പെടുന്ന ക്രിസ്തുമസ് പുതുവത്സര പരിപാടികളിലേക്ക് എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്യുന്നതായി   വിഗണ്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ. മിജോസ് സേവ്യര്‍, സെക്രട്ടറി ശ്രീ. ജോമോന്‍ എബ്രഹാമും  ട്രെഷറര്‍ ശ്രീ. റ്റോസി സഖറിയായും എന്നിവര്‍ അറിയിക്കുന്നു.




കൂടുതല്‍വാര്‍ത്തകള്‍.