CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 14 Minutes 38 Seconds Ago
Breaking Now

ചരിത്രമുറങ്ങുന്ന കാറല്‍ മാര്‍ക്‌സിന്റെ ബലികുടീരത്തില്‍ നിന്ന് സിപിഐഎം ബ്രിട്ടന്‍ ആന്‍ഡ് അയര്‍ലന്‍ഡ് സമ്മേളനത്തിന് കൊടി ഉയരുന്നു

CPI(M)ന്റെ 23  പാര്‍ട്ടി കോണ്ഗ്രസ്സിന്റെ ഭാഗമായി ഫെബ്രുവരി 56 തീയതികളില്‍ നടക്കുന്ന അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്‌സ് (AIC) ദേശീയ സമ്മേളനത്തിന് മുന്നോടിയായി ലണ്ടനില്‍ പതാക ജാഥ നടക്കും . ജനുവരി 22 ശനിയാഴ്ച രാവിലെ 11 മണിക്ക് ലണ്ടനിലെ കാറല്‍ മാര്‍ക്‌സിന്റെ ബലികുടീരത്തില്‍ നിന്ന് AIC സെക്രട്ടറി സ.ഹര്‍സേവ് ബെയ്ന്‍സ്  കൈമാറുന്ന പതാക സ്വാഗത സംഘം ചെയര്‍മാന്‍ സ. ബിനോജ് ജോണും കണ്‍വീനര്‍ സ. രാജേഷ് കൃഷ്ണയും ഏറ്റുവാങ്ങും. പതാക പര്യടനം മാര്‍ക്‌സിസം, സോഷ്യലിസം, തൊഴിലാളിവര്‍ഗ ചരിത്രം തുടങ്ങിയ വിഷയങ്ങളില്‍ 60000ത്തിലധികം പുസ്തകങ്ങളും ലഘുലേഖകളും പത്രങ്ങളും ഉള്‍ക്കൊള്ളുന്ന മാര്‍ക്‌സ്  മെമ്മോറിയല്‍ ലൈബ്രറിയിലെത്തും (37A Clerkenwell Grn, London EC1R 0DU). ലെനിന്‍ തന്റെ പത്രമായ ഇസ്‌ക്രയുടെ (സ്പാര്‍ക്ക്) 17 ലക്കങ്ങള്‍ പ്രസിദ്ധീകരിച്ചത് ഇതേ കെട്ടിടത്തില്‍ നിന്നാണ്. അവിടെ നിന്നും പതാക ലണ്ടന്‍ ഹീത്രോയിലെ സമ്മേളന നഗരിയിലേയ്ക്ക് എത്തിച്ചേരും.

 




കൂടുതല്‍വാര്‍ത്തകള്‍.