CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 9 Seconds Ago
Breaking Now

ഒമിക്രോണ്‍ വ്യാപനം ; ബ്രിട്ടനില്‍ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു ; ലണ്ടന്‍ എന്‍എച്ച്എസ് ആശുപത്രിയില്‍ സൈനീകരെ സേവനത്തിന് വിന്യസിച്ച് സര്‍ക്കാര്‍

40 സൈനിക ഡോക്ടര്‍മാര്‍ക്ക് പുറമെ 160 സാധാരണ സൈനികരെയുമാണ് പ്രതിരോധ മന്ത്രാലയം അടുത്ത മൂന്ന് ആഴ്ചത്തേക്കായി ആശുപത്രികളിലേക്ക് അയച്ചത്.

ബ്രിട്ടനില്‍ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഒമിക്രോണ്‍ വകഭേദം കൂടി പിടിമുറുക്കിയതോടെ രോഗികളുടെ എണ്ണം ഇരട്ടിയായി ആശുപത്രികളില്‍ നിറഞ്ഞൊഴുകുന്നു. ഇതിനിടെ രോഗികളെ പരിചരിക്കാന്‍ മതിയായ ഡോക്ടര്‍മാരും നഴ്‌സുമാരുമില്ലാതെ പ്രതിസന്ധിയിലായ ആശുപത്രികളിലേക്ക് സൈനികരെ ഇറക്കിയിരിക്കുകയാണ് സര്‍ക്കാര്‍. ലണ്ടനിലെ എന്‍എച്ച്എസ് ആശുപത്രികളിലാണ് ജീവനക്കാരുടെ ക്ഷാമത്തെ തുടര്‍ന്ന് സൈന്യത്തെ ഇറക്കിയത്. 200 സൈനികരെയാണ് ലണ്ടനിലെ വിവിധ ആശുപത്രികളില്‍ കോവിഡ് ചുമതലയേല്‍പ്പിച്ചിരിക്കുന്നത്. 40 സൈനിക ഡോക്ടര്‍മാര്‍ക്ക് പുറമെ 160 സാധാരണ സൈനികരെയുമാണ് പ്രതിരോധ മന്ത്രാലയം അടുത്ത മൂന്ന് ആഴ്ചത്തേക്കായി ആശുപത്രികളിലേക്ക് അയച്ചത്.

ഒമിക്രോണ്‍ വകഭേദം പടര്‍ന്നുപിടിച്ചതോടെയാണ് ആശുപത്രികളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമമുണ്ടായത്. കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടിയതിനൊപ്പം പലയിടത്തും ആരോഗ്യപ്രവര്‍ത്തകരും വലിയ തോതില്‍ വൈറസ് ബാധിതരാകുകയോ ഐസൊലേഷനിലേക്ക് മാറാന്‍ നിര്‍ബന്ധിതരാകുകയോ ചെയ്തതാണ് പ്രതിസന്ധി സൃഷ്ടിച്ചത്.

കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താതെ തന്നെ പുതിയ വകഭേദത്തെ തുടച്ചുനീക്കാനാകുമെന്നാണ് പ്രതീക്ഷയെന്നാണ് കഴിഞ്ഞയാഴ്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ അറിയിച്ചത്. ഇതിനു പിന്നാലെയാണ് ലണ്ടനിലെ എന്‍എച്ച്എസ് ആശുപത്രികളിലെ പ്രതിസന്ധി വാര്‍ത്തയായത്.




കൂടുതല്‍വാര്‍ത്തകള്‍.