CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 57 Minutes 24 Seconds Ago
Breaking Now

കോവിഡ് മൂന്നാം തരംഗം നേരിടാനൊരുങ്ങി രാജ്യം ; അടിയന്തര സാഹചര്യം നേരിടാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര മുന്നറിയിപ്പ്

വിവിധ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തുടങ്ങി

രാജ്യത്ത് കോവിഡ്,ഒമിക്രോണ്‍ ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നതോടെ മറ്റൊരു തരംഗം നേരിടാന്‍ തയ്യാറെടുത്ത് രാജ്യം. പ്രതിദിന കേസുകള്‍ ഇന്നും ഒരു ലക്ഷം കടക്കും. 

അതിനിടെ വിവിധ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തുടങ്ങി. ഡല്‍ഹിയില്‍ ഇന്ന് വാരാന്ത്യ കര്‍ഫ്യൂ നിലവില്‍ വരും. രാജ്യത്ത് ബൂസ്റ്റര്‍ ഡോസിന് അര്‍ഹരായവരുടെ പട്ടിക കേന്ദ്രം ഇന്ന് പ്രസിദ്ധീകരിക്കും. കോവിഡ് കേസുകള്‍ കൂടുന്ന പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയിലാണ് ആരോഗ്യമന്ത്രാലയം. 

സംസ്ഥാനങ്ങളിലെ ചികിത്സാ സൗകര്യവും, ഓക്‌സിജന്‍ ലഭ്യതയും ആരോഗ്യ സെക്രട്ടറി വിലയിരുത്തി. അടിയന്തര സാഹചര്യം നേരിടാന്‍ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. മഹാരാഷ്ട്രയില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം നാല്‍പ്പതിനായിരം കടന്നു. ഡല്‍ഹിയിലും ബംഗാളിലും സമാനമായ സ്ഥിതിയാണുള്ളത്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വാരാന്ത്യ കര്‍ഫ്യൂ ഇന്ന് തുടങ്ങും. ജമ്മുകശ്മീരിലും കൂടുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ഒഡിഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലേക്കുള്ള തീര്‍ഥാടനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

 അതേസമയം രാജ്യത്ത് ബൂസ്റ്റര്‍ ഡോസിന് അര്‍ഹരായവരുടെ പട്ടിക കേന്ദ്രം ഇന്ന് പുറത്തിറക്കും. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച മുന്‍ഗണനാ വിഭാഗത്തിലുള്ളവര്‍ക്ക് രജിസ്‌ട്രേഷന്‍ കൂടാതെ വാക്‌സിന്‍ കേന്ദ്രത്തില്‍ നേരിട്ടെത്തി വാക്‌സിനെടുക്കാം. ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനവും ഇന്ന് നിലവില്‍ വരും. തിങ്കളാഴ്ച മുതലാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുക.

 




കൂടുതല്‍വാര്‍ത്തകള്‍.