CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 10 Minutes 38 Seconds Ago
Breaking Now

സമീക്ഷ ഷെഫീല്‍ഡ് ബ്രാഞ്ചിന് പുതിയ നേതൃത്വം

സമീക്ഷ ഷെഫീല്‍ഡ് ബ്രാഞ്ചിന്റെ  സമ്മേളനം ജനുവരി 2 ന് കൂടുകയുണ്ടായി . സഖാവ് ഷാജു സി. ബേബിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം  ,സമീക്ഷ യുകെ നാഷണല്‍  സെക്രട്ടറി സഖാവ് ദിനേശ് വെള്ളാപ്പള്ളില്‍ ഉത്ഘാടനം  നിര്‍വഹിച്ചു. പ്രസ്തുത യോഗത്തില്‍  നാഷണല്‍ കമ്മറ്റി അംഗം സഖാവ് ജോഷി കടലുണ്ടി ഏവരെയും സ്വാഗതം ചെയ്തുകൊണ്ട് സംസാരിച്ചു .  സമ്മേളനത്തില്‍ 2021 22 കാലഘട്ടത്തിലെ സമഗ്രമായ റിപ്പോര്‍ട്ടിങ്ങും, റിപ്പോര്‍ട്ടിന് മേലുള്ള ചര്‍ച്ചയും നടന്നു. തുടര്‍ന്ന്  പുതിയ നേതൃ നിരയെ സമ്മേളനം ഐക്യഖണ്ഡേന  തിരഞ്ഞെടുത്തു . എട്ടു അംഗങ്ങള്‍ ഉള്ള എക്‌സിക്യൂട്ടീവ് കമ്മറ്റിയില്‍ നിന്നും ബ്രാഞ്ച് സെക്രെട്ടറി ആയി സ:ഷാജു സി ബേബിയേയും, പ്രെസിഡന്റായി സ:അരുണ്‍ കെ ബാബുവിനെയും , ട്രെഷറര്‍ സ്ഥാനത്തേക്ക് സ:സ്റ്റാന്‍ലി യെയും,വൈസ് പ്രെസിഡന്റായി സ:ബാബു ഷഹനാസ് ,ജോയിന്റ് സെക്രെട്ടറി ആയി സ:ലിജോ എന്നിവരെ യഥാക്രമം തിരഞ്ഞെടുത്തു. ജനുവരി 22 നു നടക്കുന്ന സമീക്ഷ ദേശീയ സമ്മേളനത്തിന് യോഗം പൂര്‍ണ്ണ പിന്തുണ അറിയിച്ചു.  പുതിയ ഭാരവാഹികളുടെ നേതൃത്വത്തില്‍ ചേര്‍ന്ന ആദ്യ കമ്മറ്റി ജനുവരി 22 ന് നടക്കുന്ന നാഷണല്‍ സമ്മേളനത്തിന് മുന്നോടി ആയുള്ള മെമ്പര്‍ഷിപ് ക്യാമ്പയിനോട് അനുബന്ധിച്ചു പുതിയ മെമ്പര്‍മാരെ ചേര്‍ക്കുന്നതിനും, വരും വര്‍ഷങ്ങളില്‍ സമീക്ഷയുടെ പ്രവര്‍ത്തനം ഷെഫീല്‍ഡ്  ബ്രാഞ്ചിന്റെ പരിധിയില്‍ വരുന്ന സ്ഥലങ്ങളിലേക്ക് കൂടുതല്‍ വ്യപിപ്പിക്കാനും  തീരുമാനം എടുത്തു.

 

വാര്‍ത്ത :

ഉണ്ണികൃഷ്ണന്‍ ബാലന്‍.

 




കൂടുതല്‍വാര്‍ത്തകള്‍.