CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 3 Minutes 56 Seconds Ago
Breaking Now

സിപിഐ(എം) ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സ് സ്‌കോട്ട്‌ലന്‍ഡിലെ ബ്രാഞ്ച് സമ്മേളനങ്ങള്‍ പുരോഗമിക്കുന്നു

സിപിഐ(എം) ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി സിപിഐഎമ്മിന്റെ ഓവര്‍സീസ് വിഭാഗമായ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്‌സ് (AIC ) യുടെ ബ്രാഞ്ച് സമ്മേളനങ്ങള്‍ പുരോഗമിക്കുന്നു. സ്‌കോട്ട്‌ലന്‍ഡിലെ പ്രധാന പട്ടണങ്ങളായ  എഡിന്‍ബൊറോ , ഇന്‍വെര്‍നെസ്സ്  എന്നീ ബ്രാഞ്ചുകളുടെ സമ്മേളനം വിജയകരമായി പൂര്‍ത്തിയായി.

സ്‌കോട്ട്‌ലന്‍ഡിന്റെ തലസ്ഥാന നഗരമായ എഡിന്‍ബൊറോ ബ്രാഞ്ച് സമ്മേളനം പാര്‍ട്ടി കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം സ.രാജേഷ് കൃഷ്ണ ഉദ്ഘാടനം ചെയ്തു.  ബ്രാഞ്ച് സെക്രട്ടറി സ.കുര്യന്‍ ജേക്കബ് അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേല്‍ സമ്മേളനപ്രതിനിധികള്‍ വിശദമായ ചര്‍ച്ച നടത്തി. കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സ.രാജേഷ് ചെറിയാന്‍, സ.ജനേഷ് നായര്‍ എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. 

ബ്രാഞ്ച് സെക്രട്ടറിയായി സ.കുര്യന്‍ ജേക്കബിനെ സമ്മേളനം വീണ്ടും തിരഞ്ഞെടുത്തു.

ബ്രിട്ടനിലെ വടക്കേ അറ്റത്തുള്ള പ്രധാന നഗരമായ ഇന്‍വെര്‍നെസ്സിലെ AIC ബ്രാഞ്ച് സമ്മേളനം കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം സ.രാജേഷ് കൃഷ്ണ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സ.കാര്‍ത്തികേയന്‍ നായര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സെക്രട്ടറിയായി  സ.കാര്‍ത്തികേയന്‍ നായരെ വീണ്ടും തിരഞ്ഞെടുത്തു.

ഫെബ്രുവരി 5 , 6 തീയ്യതികളില്‍  ഹീത്രൂവില്‍ വെച്ച് നടക്കുന്ന AIC ദേശീയ സമ്മേളനം വന്‍ വിജയമാക്കുവാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പാര്‍ട്ടിയുടെ എഡിന്‍ബൊറോ , ഇന്‍വെര്‍നെസ്സ് ബ്രാഞ്ച് സമ്മേളനങ്ങള്‍ മുഴുവന്‍ അംഗങ്ങളോടും അനുഭാവികളോടും അഭ്യര്‍ത്ഥിച്ചു.

പാര്‍ട്ടി ദേശീയ സമ്മേളനത്തില്‍ ഉയര്‍ത്താനുള്ള പതാക മാര്‍ക്‌സിസ്റ്റ് ആചാര്യന്‍ കാള്‍ മാര്‍ക്‌സിന്റെ ശവകുടീരത്തില്‍ നിന്ന് ജനുവരി 22 നു പ്രയാണം ആരംഭിക്കും. പാര്‍ട്ടി സെക്രട്ടറി  സ.ഹര്‍സേവ് ബെയ്ന്‍സ്  കൈമാറുന്ന പതാക സ്വാഗതസംഘം ചെയര്‍മാന്‍ സ. ബിനോജ് ജോണും കണ്‍വീനര്‍ സ. രാജേഷ് കൃഷ്ണയും  ചേര്‍ന്ന് ഏറ്റുവാങ്ങി മാര്‍ക്‌സ് മെമ്മോറിയല്‍ ലൈബ്രറിയില്‍ എത്തിക്കും. അവിടെ നിന്നും പതാക ഹീത്രോയിലെ സമ്മേളന നഗരിയില്‍  എത്തിച്ചേരും

 

News: Biju Gopinath

 




കൂടുതല്‍വാര്‍ത്തകള്‍.