CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 31 Minutes 35 Seconds Ago
Breaking Now

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ടര ലക്ഷത്തിനടുത്ത് ; ഒമിക്രോണ്‍ 5488 ; സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് യോഗം

പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.11 ശതമാനമാണ്. പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.80 ശതമാനമാണ്.

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ടര ലക്ഷത്തിനടുത്ത്. കഴിഞ്ഞ 2 മണിക്കൂറിനിടെ 2,47,417 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 27 ശതമാനത്തിന്റെ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവില്‍ 11,17,531 പേരാണ് രാജ്യത്ത് രോഗ ബാധിതരായി ചികിത്സയില്‍ കഴിയുന്നത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.11 ശതമാനമാണ്. പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.80 ശതമാനമാണ്.

മഹാരാഷ്ട്ര 46,723, ഡല്‍ഹി 27,561, പശ്ചിമ ബംഗാള്‍ 22,155, കര്‍ണാടക 21,390 എന്നിവിടങ്ങളിലാണ് കൂടുതല്‍ രോഗ ബാധിതര്‍. 380 മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചട്ടുണ്ട്. ഇതോടെ ആകെ മരണസംഖ്യ 4,85,035 ആയി ഉയര്‍ന്നു. 84,825 പേരാണ് രോഗമുക്തി നേടിയത്. രാജ്യത്ത് ഇതുവരെ 154.61 കോടി ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്.

രാജ്യത്ത് ഒമിക്രോണ്‍ കേസുകളുടെ എണ്ണം 5,488 ആയി ഉയര്‍ന്നു. ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മഹാരാഷ്ട്രയിലാണ്. 1,367 കേസുകള്‍. രാജസ്ഥാന്‍ 792, ഡല്‍ഹി 549, കേരളം 486, കര്‍ണാടക 479, പശ്ചിമ ബംഗാള്‍ 294, ഉത്തര്‍ പ്രദേശ് 275 എന്നിങ്ങനെയാണ് ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചിരിക്കുന്നത്.

അതേസമയം കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നിലവിലെ സാഹചര്യം വിലയിരുത്താനും പ്രതിരോധ നടപടികള്‍ ചര്‍ച്ച ചെയ്യാനും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസ്ഥാന മുഖ്യമന്ത്രിമാരുമായി യോഗം ചേരും

 




കൂടുതല്‍വാര്‍ത്തകള്‍.