CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
31 Minutes 32 Seconds Ago
Breaking Now

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു; ബിജെപി പ്രകടനങ്ങള്‍ക്ക് എതിരെ കേസെടുത്ത് പൊലീസ്

കോഴിക്കോട് ഇന്നലെ നടന്ന ബിജെപിയുടെ സമ്മേളനത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കം കണ്ടാലറിയാവുന്ന 1,500 പേര്‍ക്കെതിരെയാണ് കേസെടുത്തത്

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ബിജെപി നടത്തിയ പരിപാടികള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. കോഴിക്കോട് ജില്ലയില്‍ നടത്തിയ സമ്മേളനത്തിന് എതിരെയും പെരുമ്പാവൂരിലെ ജനകീയ പ്രതിരോധ പരിപാടിക്ക് എതിരെയുമാണ് കേസെടുത്തിരിക്കുന്നത്.

കോഴിക്കോട് ഇന്നലെ നടന്ന ബിജെപിയുടെ സമ്മേളനത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കം കണ്ടാലറിയാവുന്ന 1,500 പേര്‍ക്കെതിരെയാണ് കേസെടുത്തത്. അനുമതി ഇല്ലാതെയാണ് പരിപാടി സംഘടിപ്പിച്ചത് എന്ന് കോഴിക്കോട് സിറ്റി പൊലീസ് അറിയിച്ചു. പോപ്പുലര്‍ ഫ്രണ്ടിനെതിരെ ജനകീയ പ്രതിരോധം എന്ന പേരില്‍ കോഴിക്കോട് നഗരമധ്യത്തില്‍ നടന്ന് ചടങ്ങ് കെ സുരേന്ദ്രന്‍ ആണ് ഉദ്ഘാടനം ചെയ്തത്. ആയിരക്കണക്കിന് ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തു.

എറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ നടന്ന പ്രകടന പരിപാടിയില്‍ അഞ്ഞൂറോളം പേര്‍ പങ്കെടുത്തു. പോപ്പുലര്‍ ഫ്രണ്ടിനെതിരെ ബിജെപിയുടെ ജനജാഗ്രതാ സദസ്സ് ആണ് പെരുമ്പാവൂരില്‍ നടന്നത്. ആലപ്പുഴയിലെ കൊലപാതകത്തിന് എതിരെ ബിജെപി എറണാകുളം ജില്ലാ കമ്മിറ്റി നടത്തിയ പരിപാടി പെരുമ്പാവൂര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലാണ് നടന്നത്. പൊതുപരിപാടികളില്‍ 50 പേര്‍ മാത്രം പങ്കെടുക്കാന്‍ പാടുള്ളൂ എന്ന് നിഷ്‌കര്‍ഷിച്ചിട്ടുള്ള സാഹചര്യത്തിലാണ് 500ഓളം ആളുകളെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.