CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 57 Minutes 43 Seconds Ago
Breaking Now

അടുത്ത ആഴ്ച പ്രധാനമന്ത്രി കസേരയില്‍ ബോറിസിനെ കണ്ടാല്‍ അത് മഹാത്ഭുതം! പാര്‍ട്ടിഗേറ്റില്‍ ഗുരുതരമായ തെളിവുകള്‍ അന്വേഷണം നടത്തുന്ന സ്യൂ ഗ്രേയ്ക്ക് കൈമാറി ഡൗണിംഗ് സ്ട്രീറ്റ് പോലീസ്; പ്രധാന 'ശത്രു' ഡൊമനിക് കുമ്മിംഗ്‌സ് ഇന്ന് അന്വേഷണ ഉദ്യോഗസ്ഥയെ കാണും!

താന്‍ ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന നിലപാടില്‍ പിടിച്ചുനില്‍ക്കുകയാണ് ബോറിസ് ജോണ്‍സണ്‍

നാട്ടുകാര്‍ക്ക് ഒരു നിയമം, ഭരണപക്ഷത്തുള്ളവര്‍ക്ക് മറ്റൊരു നിയമം. ഇത് ലോകത്തിന്റെ ഏത് ഭാഗത്തും നടക്കുന്ന പതിവ് തന്നെയാണ്. ബ്രിട്ടനിലും സ്ഥിതി വ്യത്യസ്തമല്ലെന്ന് ലോക്ക്ഡൗണ്‍ ലംഘിച്ച് ഡൗണിംഗ് സ്ട്രീറ്റില്‍ നടത്തിയ പാര്‍ട്ടികള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പാര്‍ട്ടിഗേറ്റ് എന്ന് കുപ്രശസ്തി നേടിയ ഈ മദ്യപാന പാര്‍ട്ടികളുടെ പേരില്‍ നടക്കുന്ന അന്വേഷണം പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ കസേര തെറിപ്പിക്കാന്‍ ശേഷിയുള്ളതാണ്. 

പ്രധാനമന്ത്രി കസേരയില്‍ അടുത്ത ആഴ്ച അവസാനവും ബോറിസ് ജോണ്‍സനെ കണ്ടാല്‍ അത്ഭുതപ്പെടണമെന്നാണ് റിപ്പോര്‍ട്ടുകള്‍. അന്വേഷണ ഉദ്യോഗസ്ഥയായ സ്യൂ ഗ്രേയ്ക്ക് ലോക്ക്ഡൗണ്‍ ലംഘിച്ച കൂടിച്ചേരലുകളെ കുറിച്ച് ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായ ഡൗണിംഗ് സ്ട്രീറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ ഗുരുതരമായ തെളിവുകള്‍ കൈമാറിയെന്നാണ് വിവരം. The official inquiry into the Partygate row by Whitehall ethics chief Sue Gray is expected to be published next week

മെട്രോപൊളിറ്റന്‍ പോലീസിലെ പാര്‍ലമെന്ററി & ഡിപ്ലോമാറ്റിക് പ്രൊട്ടക്ഷന്‍ കമ്മാന്‍ഡിലെ പോലീസ് ഉദ്യോസ്ഥര്‍ വിവരങ്ങള്‍ ഗ്രേയ്ക്ക് കൈമാറിയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലെവലിംഗ് അപ്പ്, ഹൗസിംഗ് & കമ്മ്യൂണിറ്റീസ് സെക്കന്‍ഡ് പെര്‍മനന്റ് സെക്രട്ടറിയാണ് ഗ്രേ. കൊവിഡ് ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് നടന്ന ഡൗണിംഗ് സ്ട്രീറ്റിലെ പാര്‍ട്ടിയെ കുറിച്ച് അന്വേഷണം നടത്തുന്ന മുതിര്‍ന്ന സിവില്‍ സര്‍വ്വന്റാണ് ഇവര്‍. 

എന്നാല്‍ താന്‍ ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന നിലപാടില്‍ പിടിച്ചുനില്‍ക്കുകയാണ് ബോറിസ് ജോണ്‍സണ്‍. അടുത്ത ആഴ്ച അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍ എന്താകും വെളിപ്പെടുന്നതെന്ന ആശങ്കയാണ് ഡൗണിംഗ് സ്ട്രീറ്റില്‍ ഉള്ളത്. പ്രധാനമന്ത്രിയുടെ പ്രഖ്യാപിത ശത്രു മുന്‍ മുഖ്യ ഉപദേശകന്‍ ഡൊമനിക് കുമ്മിംഗ്‌സ് തിങ്കളാഴ്ച ഗ്രേയെ കാണുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 




കൂടുതല്‍വാര്‍ത്തകള്‍.