CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 8 Minutes 7 Seconds Ago
Breaking Now

പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ നടന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന ആരോപണം പ്രതികളിലൊരാള്‍ ഭാഗികമായി സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്

ദിലീപിനൊപ്പം ചോദ്യംചെയ്യലിനു ഹാജരായവരില്‍ ആരാണു സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ ശരിവച്ചതെന്ന വിവരം അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല.

നടിയെ പീഡിപ്പിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ നടന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന ആരോപണം പ്രതികളിലൊരാള്‍ ഭാഗികമായി സ്ഥിരീകരിച്ചതായി വിവരം. എന്നാല്‍ ദിലീപിനൊപ്പം ചോദ്യംചെയ്യലിനു ഹാജരായവരില്‍ ആരാണു സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ ശരിവച്ചതെന്ന വിവരം അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല.

ദിലീപിനു പുറമേ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ്, സുഹൃത്തു ബൈജു ചെങ്ങമനാട്, അനൂപിന്റെ ഭാര്യയുടെ ബന്ധു അപ്പു എന്നിവരാണു ക്രൈംബ്രാഞ്ചിന്റെ ചോദ്യംചെയ്യലിനു ഹാജരായത്.

കേസില്‍ നടന്‍ ദിലീപിന്റെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. ചോദ്യംചെയ്യലിനായി ദിലീപ് ക്രൈംബ്രാഞ്ച് ഓഫീസിലെത്തി. ദിലീപില്‍ നിന്ന് പിടിച്ചെടുത്ത ഡിജിറ്റല്‍ സാധനങ്ങളുടെ ഫോറന്‍സിക് പരിശോധന പൂര്‍ത്തിയായിട്ടുണ്ട്. ഇതിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്നത്തെ ചോദ്യം ചെയ്യല്‍.

3 മൊബൈല്‍ ഫോണ്‍, 2 ഐപാഡ്, ഒരു പെന്‍ ഡ്രൈവ്, ഒരു ഹാര്‍ഡ് ഡിസ്‌ക് എന്നിവയാണ് ദിലീപിന്റെ വീട്ടിലെ പരിശോധനയില്‍ പിടിച്ചെടുത്തത്. എസ്പി എം.പി.മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ 5 സംഘങ്ങളായി തിരിഞ്ഞാണു ചോദ്യം ചെയ്യല്‍.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.