CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 34 Minutes 3 Seconds Ago
Breaking Now

സി.പി.എമ്മിന് നുണ ഒരു ആയുധമാണ്; ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ അടിസ്ഥാനരഹിത ആരോപണം ഉന്നയിച്ച വി എസ് അച്യുതാനന്ദന്‍ അപഹാസ്യനായിരിക്കുന്നു : കെ. സുധാകരന്‍

ഒരു വലിയ നുണ കോടതി പൊളിച്ചിരിക്കുന്നു.

മാനനഷ്ടക്കേസില്‍ വി എസ് അച്യുതാനന്ദന്‍ അപഹാസ്യനായെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. നുണക്കഥകള്‍ കൊണ്ട് എതിരാളികളെ വ്യക്തിഹത്യ ചെയ്യുന്ന സിപിഎമ്മിന്റെ മുഖത്തേറ്റ അടിയാണ് കോടതി വിധിയെന്ന് സുധാകരന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

'നുണ ഒരു ആയുധമാണ്, സി പി എമ്മിന്റെ എറ്റവും വലിയ ആയുധവും ആ പ്രസ്ഥാനത്തെ നിലനിര്‍ത്തുന്നതും നുണകള്‍ തന്നെയാണ്. അത്തരത്തില്‍ ഒരു വലിയ നുണ കോടതി പൊളിച്ചിരിക്കുന്നു. പ്രിയ സഹപ്രവര്‍ത്തകന്‍ ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ സോളാറില്‍ വ്യാജ അഴിമതി ആരോപണം ഉന്നയിച്ച വി എസില്‍ നിന്ന് 10.10 ലക്ഷം രൂപയും 6 ശതമാനം പലിശയും നഷ്ടപരിഹാരം ഈടാക്കാന്‍ വിധി വന്നിരിക്കുന്നു. അടിസ്ഥാനരഹിത ആരോപണം ഉന്നയിച്ച വി എസ് അച്യുതാനന്ദന്‍ അപഹാസ്യനായിരിക്കുന്നു.'

'ഈ വിധി വി എസിന് മാത്രമല്ല, നുണക്കഥകള്‍ കൊണ്ട് എതിരാളികളെ വ്യക്തിഹത്യ ചെയ്യുന്ന സിപിഎമ്മിന് ഒന്നടങ്കം മുഖത്തേറ്റ പ്രഹരമാണ്. വ്യാജ ആരോപണങ്ങളില്‍ പതറാതെ നിന്ന് നിയമ പോരാട്ടം നടത്തി വിജയിച്ച പ്രിയപ്പെട്ട ഉമ്മന്‍ചാണ്ടിയ്ക്ക് അഭിവാദ്യങ്ങള്‍.' കെ സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

സോളാര്‍ കേസുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ വി എസ് അച്യുതാനന്ദന്‍ ഉമ്മന്‍ ചാണ്ടിക്ക് 10.10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതിയുടെ ഉത്തരവ്.

2013 ഓഗസ്റ്റില്‍ ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഉമ്മന്‍ ചാണ്ടിക്കെതിരെ വി എസ് അച്യുതാനന്ദന്‍ അഴിമതി ആരോപണം ഉന്നയിച്ചത്. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി ഒരു കമ്പനി ഉണ്ടാക്കി അഴിമതി നടത്തിയെന്നായിരുന്നു ആരോപണം. ഇതിനെതിരെയാണ് ഉമ്മന്‍ ചാണ്ടി കോടതിയെ സമീപിച്ചത്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.