CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 40 Minutes 55 Seconds Ago
Breaking Now

രാജ്യം റിപ്പബ്ലിക് ദിന ആഘോഷത്തില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ യുദ്ധ സ്മാരകത്തിലെത്തി ആദരമര്‍പ്പിക്കും.

സാധാരണ 10 മണിക്കാണ് പരേഡ് ആരംഭിക്കുന്നതെങ്കില്‍ ഇക്കുറി 30 മിനിറ്റ് വൈകി പത്തരയ്ക്കാണ് ചടങ്ങുകള്‍ ആരംഭിക്കുക. കോവിഡ് നിയന്ത്രണങ്ങള്‍,ഡല്‍ഹിയിലെ ശക്തമായ മൂടല്‍മഞ്ഞ് തുടങ്ങിയ കാരണങ്ങളാലാണിത്. 90 മിനിറ്റ് ദൈര്‍ഘ്യമാണു പരേഡിന് ഇക്കുറിയും. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ ആണ് ഇത്തവണ എന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ യുദ്ധ സ്മാരകത്തിലെത്തി ആദരമര്‍പ്പിക്കും. തുടര്‍ന്നു സേനാംഗങ്ങളുടെ മാര്‍ച്ച്. നിശ്ചലദൃശ്യങ്ങളും ഫ്‌ലോട്ടുകളും പിന്നാലെയെത്തും. ടാബ്ലോകള്‍ ചെങ്കോട്ട വരെയെത്തി പൊതുജനങ്ങള്‍ക്കു കാണാന്‍ അവസരമൊരുക്കും. സേനാംഗങ്ങളുടെ പരേഡ് നാഷനല്‍ സ്റ്റേഡിയത്തില്‍ അവസാനിക്കും.

രാഷ്ട്രപതി ഭവന്റെ പ്രധാന ഗേറ്റും അതിനു മുന്നിലായി ഇരുവശത്തുമായി നിലകൊള്ളുന്ന നോര്‍ത്ത്, സൗത്ത് ബ്ലോക്കും കടന്നുള്ള ഭാഗമാണ് വിജയ് ചൗക്ക്. അവിടെ നിന്നുള്ള പരേഡ് ചെങ്കോട്ട വരെയെന്നതായിരുന്നു പഴയ രീതി; ഏകദേശം 6 കിലോമീറ്ററോളം.

എന്നാല്‍ കഴിഞ്ഞ വര്‍ഷം മുതല്‍ പരേഡ് ഇന്ത്യാഗേറ്റ് ഭാഗത്തെ നാഷനല്‍ സ്റ്റേഡിയത്തിലെത്തി അവസാനിക്കുന്നതാണ് രീതി. ഫ്‌ലോട്ടുകള്‍ മാത്രം ചെങ്കോട്ട വരെയെത്തും. വിജയ് ചൗക്കില്‍ നിന്നു രാജ്പഥും അമര്‍ ജവാന്‍ ജ്യോതിയും ഇന്ത്യാഗേറ്റ് പ്രിന്‍സസ് പാര്‍ക്കും കടന്നു തിലക് മാര്‍ഗിലൂടെ ഇന്ത്യാഗേറ്റ് സി–ഹെക്‌സണ്‍ ഭാഗത്തെ സ്റ്റേഡിയത്തിലെത്തി സേനകളുടെ പരേഡ് അവസാനിക്കും.

 




കൂടുതല്‍വാര്‍ത്തകള്‍.