CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Hours 47 Minutes 44 Seconds Ago
Breaking Now

വി.ഐ.പി താനല്ല, മുസ്ലീമല്ലാത്ത താന്‍ എങ്ങനെ ' ഇക്ക' ആകും ; ഇതുവരെ ഒളിവില്‍ പോയിട്ടില്ല ; ശരത് ജി നായര്‍

'നടിയെ ആക്രമിച്ച കേസുമായോ അതുമായി ബന്ധപ്പെട്ട് നടന്ന ഗൂഢാലോചനയിലൊ ഒരുതരത്തിലുള്ള പങ്കുമില്ല. എല്ലാ ആരോപണങ്ങളും അവാസ്ഥവമാണ്,' ശരത് പറഞ്ഞു.

നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ടുണ്ടായ വെളിപ്പെടുത്തലുകളിലുള്ള വി.ഐ.പി താനല്ലെന്ന് ശരത് ജി. നായര്‍. താന്‍ ഇതുവരെ ഒളിവില്‍ പോയിട്ടില്ലെന്നും ശരത് വ്യക്തമാക്കി. 

'നടിയെ ആക്രമിച്ച കേസുമായോ അതുമായി ബന്ധപ്പെട്ട് നടന്ന ഗൂഢാലോചനയിലൊ ഒരുതരത്തിലുള്ള പങ്കുമില്ല. എല്ലാ ആരോപണങ്ങളും അവാസ്ഥവമാണ്,' ശരത് പറഞ്ഞു.

താന്‍ ഇതുവരെ ഒളിവില്‍ പോയിട്ടില്ലെന്നും ആലുവയിലെ വീട്ടില്‍ തന്നെയുണ്ട്. കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കട്ടെ. വിവാദങ്ങള്‍ക്ക് പിന്നാലെ ഫോണ്‍ ഓഫാക്കിവെച്ചത് ആളുകളുടെ ശല്യം മൂലമാണ്. ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളെ കുറിച്ച് അറിയില്ല. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്ന ആരോപണങ്ങളില്‍ നുണ പരിശോധനയ്ക്ക് തയ്യാറാണ്. വെളിപ്പെടുത്തല്‍ നടത്തിയ ബാലചന്ദ്രകുമാര്‍ ഇതിന് തയ്യാറാണോ എന്നും ശരത് ജി. നായര്‍ ചോദിച്ചു.

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ ഇക്ക എന്ന് പറയുന്നത് തന്നെയല്ലെന്നും താനൊരു മുസ്‌ലിംമല്ല, പിന്നെ എങ്ങനെ ഇക്കയാവുമെന്നും ശരത് കൂട്ടിച്ചേര്‍ത്തു.

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ നടന്‍ ദിലീപിന് എത്തിച്ച് നല്‍കിയെന്ന ആരോപണവും നിഷേധിച്ചു. ദിലീപ് അടുത്ത സുഹൃത്താണ്, അതില്‍ കവിഞ്ഞ ബിസിനസ് ബന്ധങ്ങളില്ല. അഞ്ച് വര്‍ഷം മുന്‍പ് നടന്ന കാര്യങ്ങള്‍ വ്യക്തമായി ഓര്‍മിക്കുന്നില്ലെന്നും ശരത് പറഞ്ഞു.

അതേസമയം, കേസിലെ അന്വേഷണ ഉദ്യാഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന്റെ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. 33 മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലാണ് പൂര്‍ത്തിയായിരിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.