CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 5 Minutes 42 Seconds Ago
Breaking Now

യുബിഎംഎയുടെ മുന്‍ പ്രസിഡന്റ് ജെയ് ചെറിയാന്റെ മാതാവ് അച്ചാമ്മ ഫിലിപ്പ് അന്തരിച്ചു

യുണൈറ്റഡ് ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡന്റും ട്രഷററുമായ ജെയ് ചെറിയാന്റെ മാതാവ് നാട്ടില്‍ അന്തരിച്ചു

യുബിഎംഎയുടെ മുന്‍ പ്രസിഡന്റും നിലവിലെ ട്രഷററുമായ ജെയ് ചെറിയാന്റെ മാതാവ് അച്ചാമ്മ ഫിലിപ്പ് (73) അന്തരിച്ചു. കോട്ടയം കഞ്ഞിക്കുഴി ചെന്നിക്കര പുത്തന്‍പുരയില്‍ പിപി ചെറിയാന്റെ ഭാര്യയാണ്. പാര്‍ക്കിന്‍സന്‍ ചികിത്സയിലിരിക്കേ പെട്ടെന്ന് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

സംസ്‌കാരം വടക്കുമണ്ണൂര്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ വച്ച്. ജെയ് ഉടന്‍ നാട്ടിലേക്ക് തിരിക്കും.

മൂന്നു മക്കള്‍

ജെയ് ചെറിയാന്‍, ജോബി ചെറിയാന്‍, ജീബ ജോര്‍ജ് ഫിലിപ്പ്

ബിന്‍സി ജെയ് മരുമകളാണ്.

യൂബിഎംഎയുടെ മുന്‍ പ്രസിഡന്റായിരുന്ന ജെയ് ചെറിയാന്റെ മാതാവിന്റെ നിര്യാണത്തില്‍ യുബിഎംഎ പ്രസിഡന്റ് ജോൺ ജോസഫ് സെക്രട്ടറി ബീന മെജോ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. പെട്ടെന്ന് വിളിച്ചു ചേര്‍ന്ന അവെയ്‌ലബിള്‍ എക്‌സിക്യൂട്ടിവ് കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. വൈകീട്ട് ബ്രിസ്റ്റോളിലെ വീട്ടിൽവച്ച് നടത്തിയ പ്രാര്‍ത്ഥനയില്‍ നിരവധി പേര്‍ പങ്കെടുത്തു.

പരേതയുടെ വിയോഗത്തില്‍ യൂറോപ് മലയാളിയും അനുശോചനം രേഖപ്പെടുത്തുന്നു.




കൂടുതല്‍വാര്‍ത്തകള്‍.