CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 38 Seconds Ago
Breaking Now

ബ്രിട്ടനില്‍ മങ്കിപോക്‌സ് കേസുകള്‍ ഇരട്ടിയായി ഉയര്‍ന്നു! 11 പുതിയ രോഗികളെ കൂടി കണ്ടെത്തി; ഇന്‍ഫെക്ഷനുകള്‍ പിടിവിട്ട് കുതിച്ചുയരുമെന്ന ഭീതിയില്‍ യുകെ വാക്‌സിനുകള്‍ ശേഖരിക്കുന്നു; കേസുകള്‍ക്ക് പരസ്പര ബന്ധമില്ലെന്നത് വൈറസ് പടരുന്നതിന്റെ സൂചന

സ്‌മോള്‍പോക്‌സിന് എതിരായി ഉപയോഗിക്കുന്ന ആന്റിവൈറല്‍ മരുന്നുകളും, വാക്‌സിനുമാണ് മങ്കിപോക്‌സിന് എതിരെ പ്രയോഗിക്കുന്നത്

ബ്രിട്ടനിലെ മങ്കിപോക്‌സ് വ്യാപനം ഇരട്ടിയായി വളര്‍ന്നതായി ആരോഗ്യവകുപ്പ് അധികൃതരുടെ പ്രഖ്യാപനം. ഇതോടെ രാജ്യം ആയിരക്കണക്കിന് മങ്കിപോക്‌സ് വാക്‌സിനുകളും, ചികിത്സകളും സ്വരൂപിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ കേസുകള്‍ യഥാര്‍ത്ഥ അവസ്ഥയുടെ തുമ്പ് മാത്രമാണെന്നാണ് മുന്നറിയിപ്പ്. 

നേരത്തെ സ്ഥിരീകരിച്ച 9 രോഗികള്‍ക്ക് പുറമെ മറ്റ് 11 പേര്‍ക്ക് കൂടി രോഗം പിടിപെട്ടതായാണ് ടൈംസ് റിപ്പോര്‍ട്ട്. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഭൂരിപക്ഷം കേസുകള്‍ക്കും പരസ്പര ബന്ധമില്ല. വൈറസ് കൂടുതല്‍ വ്യാപകമായി പടരുന്നുവെന്നാണ് ഇതില്‍ നിന്നുള്ള അനുമാനം. സ്വവര്‍ഗ്ഗാനുരാഗികളായ പുരുഷന്‍മാര്‍ക്കായി പൊതുജനാരോഗ്യ പ്രചരണം ആരംഭിക്കാന്‍ മന്ത്രിമാര്‍ ആലോചിക്കുന്നുണ്ട്.Nurses and doctors are being advised to stay 'alert' to patients who present with a new rash or scabby lesions (like above)

ലൈംഗികബന്ധത്തില്‍ പകരുന്ന രോഗമായി മങ്കിപോക്‌സിനെ പരിഗണിക്കുന്നില്ലെങ്കിലും യുകെയില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ അധികവും പുരുഷന്‍മാര്‍ തമ്മില്‍ സെക്‌സില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നാണ് പടര്‍ന്നിട്ടുള്ളത്. യുകെയിലെ നിലവിലെ അവസ്ഥ നിരീക്ഷിക്കുന്ന ഡ്രഗ് വാച്ച്‌ഡോഗ് ആവശ്യമായ ചികിത്സകളുമായി മുന്നോട്ട് വരാന്‍ കമ്പനികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായാണ് റിപ്പോര്‍ട്ട്. Cases have also been announced in the US, Spain and Portugal, making it the most widespread monkeypox outbreak to date. Canada has suspected cases

കൂടാതെ ആയിരക്കണക്കിന് ഡോസ് വാക്‌സിനും രാജ്യം ശേഖരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രോഗബാധിതരുമായി അടുത്ത സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് വാക്‌സിന്‍ നല്‍കിത്തുടങ്ങിയിട്ടുണ്ട്. സ്‌മോള്‍പോക്‌സിന് എതിരായി ഉപയോഗിക്കുന്ന ആന്റിവൈറല്‍ മരുന്നുകളും, വാക്‌സിനുമാണ് മങ്കിപോക്‌സിന് എതിരെ പ്രയോഗിക്കുന്നത്. 

യുകെയില്‍ ഈ തോതില്‍ കേസുകള്‍ ഉയരുന്ന അപൂര്‍വ്വമായാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. മങ്കിപോക്‌സ് വ്യക്തികളില്‍ പടരുന്നത് അപൂര്‍വ്വമായ സംഗതിയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.