CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 2 Minutes 43 Seconds Ago
Breaking Now

പക്ഷി വന്നിടിച്ച് എഞ്ചിന് തീപ്പിടിച്ചു: 185 യാത്രക്കാരുടെ ജീവന്‍ സുരക്ഷിതമാക്കി, ഒറ്റ എഞ്ചിനില്‍ വിമാനം നിലത്തിറക്കി ; പൈലറ്റിന് അഭിനന്ദന പ്രവാഹം

പക്ഷി വന്നിടിച്ച് വിമാനം അപകടത്തില്‍പ്പെട്ടിട്ടും നിയന്ത്രണം കൈവിടാതെ നിന്നാണ് മോണിക്കയും ഫസ്റ്റ് ഓഫീസറായ ബല്‍പ്രീത് സിങ്ങ് ഭാട്ടിയയും യാത്രക്കാരെ രക്ഷിച്ചത്.

വിമാനച്ചിറകില്‍ പക്ഷി വന്നിടിച്ച് തീപ്പിടിച്ചിട്ടും സംയോജിതമായി ഇടപെടല്‍ നടത്തി 185 യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച് ഹീറോ ആയിരിക്കുകയാണ് ഈ വനിതാ പൈലറ്റ്. സ്‌പൈസ് ജെറ്റിലെ വനിതാ പൈലറ്റ് മോണിക്ക ഖന്നയാണ് ധീരതയ്ക്ക് കൈയ്യടി നേടുന്നത്.

പക്ഷി വന്നിടിച്ച് വിമാനം അപകടത്തില്‍പ്പെട്ടിട്ടും നിയന്ത്രണം കൈവിടാതെ നിന്നാണ് മോണിക്കയും ഫസ്റ്റ് ഓഫീസറായ ബല്‍പ്രീത് സിങ്ങ് ഭാട്ടിയയും യാത്രക്കാരെ രക്ഷിച്ചത്. പറ്റ്‌നയില്‍ നിന്ന് ഡല്‍ഹിക്ക് പുറപ്പെട്ട വിമാനത്തിന്റെ ഇടതു ചിറകില്‍ പക്ഷിയിടിക്കുകയും അഗ്‌നിബാധയേറ്റതിനെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കുകയുമായിരുന്നു.

സ്‌പൈറ്റ് ജെറ്റ് കമ്പനി തന്നെ പൈലറ്റുമാരുടെ ധീരതയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. വൈമാനികര്‍ തങ്ങളുടെ അഭിമാനമെന്ന് സ്‌പൈറ്റ് ജെറ്റ് കമ്പനി ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.

സ്‌പൈറ്റ്‌ജെറ്റ് ഓപറേഷന്‍ തലവന്‍ ഗുരുചരണ്‍ അറോറയും പൈലറ്റിനെ പ്രകീര്‍ത്തിച്ചു രംഗത്തെത്തി. 'പൈലറ്റുമാരെ കുറിച്ച് അഭിമാനിക്കാം. അവരില്‍ വിശ്വാസം അര്‍പ്പിക്കാം. അവര്‍ മികച്ച പരിശീലനം നേടിയവരാണ്.' ഗുരുചരണ്‍ അറോറ പ്രതികരിച്ചു.

ഒരു സന്നിഗ്ധ ഘട്ടത്തില്‍ എങ്ങനെയാണ് സമചിത്തത കൈവിടാതെ വിമാനത്തിന് ഒരു കുലുക്കം പോലും സംഭവിക്കാതെ നിലത്തിറക്കുക എന്നതാണ് നാം കണ്ടതെന്നും അറോറ കൂട്ടിച്ചേര്‍ത്തു.

ഞായറാഴ്ച്ച ഉച്ചയ്ക്ക് 12.10ന് പാട്‌ന വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്നുയര്‍ന്ന ബോയിങ്737 വിമാനത്തിന്റെ എഞ്ചിനും ചിറകിനും തീപിടിക്കുകയായിരുന്നു. കത്തിപ്പിടിച്ച എഞ്ചിന്‍ അടിയന്തരമായി നിര്‍ത്തി ഒറ്റ എഞ്ചിന്റെ ബലത്തിലാണ് വിമാനം റണ്‍വേയില്‍ തിരികെയിറക്കിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.