CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 50 Minutes 49 Seconds Ago
Breaking Now

ഓണക്കാലം ഉത്സവമാക്കാന്‍ സഹൃദയ ഒരുക്കുന്ന കെന്റ് ജലോത്സവം ഒക്ടോബര്‍ ഒന്നിന് ; ''യു. കെ ഡ്രാഗണ്‍ ബോട്ട് റേസ് 2022'' ബിവല്‍ വാട്ടര്‍ ജലാശയത്തില്‍ നടക്കും

ടീം രജിസ്‌ട്രേഷനും ഉടന്‍ തന്നെ ആരംഭിക്കുന്നതായിക്കും.

യു.കെ യിലെ പ്രമുഖ ചാരിറ്റി മലയാളി അസോസിയേഷനുകളില്‍ ഒന്നായ സഹൃദയ, ദി കെന്റ് കേരളൈറ്റ്‌സ്, അതിന്റെ  മഹത്തായ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലാകുവാന്‍ പോകുന്ന ഒരു തീരുമാനം കൂടി എടുത്തിരിക്കുകയാണ്. സഹൃദയ അണിയിച്ചൊരുക്കുന്ന ആദ്യ അഖില യു. കെ  ഡ്രാഗണ്‍ ബോട്ട് റേസ്  2022 ' കെന്റ് ജലോത്സവം ' ഒക്ടോബര്‍ ഒന്നാം തീയതി ശനിയാഴ്ച്ച കെന്റിലെ വാട്ട്ഹര്‍സ്റ്റില്‍  ഉള്ള ബിവല്‍ വാട്ടര്‍ ജലാശയത്തില്‍ നടക്കും.

ഏതാണ്ട് 800 ഏക്കര്‍ വിസ്തീര്‍ണത്തില്‍ കെന്റ് ഈസ്റ്റ് സസക്‌സ് അതിരുകള്‍ക്കിടയില്‍  പ്രകൃതി സൗന്ദര്യത്തിന്റെ എല്ലാ വശ്യതകളും ആവാഹിച്ച്  കാനന ഭംഗിയുടെ  മനം കുളിരുന്ന കാഴ്ച ഒരുക്കുന്ന ബിവല്‍ വാട്ടറിന്റെ ഓളപ്പരപ്പില്‍ സഹൃദയ പുതു ചരിത്രം രചിക്കുമ്പോള്‍ അത് ബ്രിട്ടണില്‍ ഉള്ള എല്ലാ ജലോത്സവ പ്രേമികള്‍ക്കും ആവേശം പകരുമെന്നതില്‍ സംശയം ഇല്ല.

മുന്‍ കാലങ്ങളില്‍ തുടര്‍ച്ചയായ അഞ്ചു വര്‍ഷം അഖില യു കെ വടം വലിയും, ഓള്‍ യു.കെ  ക്രിക്കറ്റ് ടൂര്‍ണമെന്റും, ഓള്‍ യു.കെ അത്തപ്പൂക്കള മത്സരവും നടത്തി തഴക്കവും പഴക്കവും ഉള്ള വെസ്റ്റ് കെന്റിലെ ചുണക്കുട്ടന്മാര്‍ വീണ്ടും വള്ളംകളി എന്ന ചിരകാല സ്വപ്നം യാഥാര്‍ത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ കടന്നു വരുമ്പോള്‍ യു കെയിലെ എല്ലാ വള്ളം കളി പ്രേമികളും സഹൃദയയോടൊപ്പം ഉണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ്.

കെന്റ് ജലോത്സവത്തിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ പ്രസിഡന്റ് അജിത് വെണ്‍മണി, സെക്രട്ടറി ബിബിന്‍ എബ്രഹാം,  പ്രോഗ്രാം കോര്‍ഡിനേറ്റര്‍ വിജു വര്‍ഗീസ്,  ട്രെഷറര്‍ മനോജ് കോത്തൂര്‍ , വൈസ് പ്രസിഡന്റ് ലിജി സേവ്യര്‍,  ജോയിന്റ് സെക്രട്ടറി ബ്ലെസ്സന്‍ സാബു , സഹൃദയ ബോട്ട് ക്ലബ്  ടീം ക്യാപ്റ്റന്‍ ജോഷി സിറിയക് , ബിജു ചെറിയാന്‍, മജോ തോമസ് , ബേസില്‍ ജോണ്‍, സ്‌നേഹ സുജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ ആരംഭിച്ചു.

ഈ ജലമാമാങ്കത്തിലേക്ക് യു. കെയിലെ എല്ലാ വള്ളംകളി പ്രേമികളെയും ടീമുകളെയും സഹൃദയ ഈ ഉദ്യാന നഗരത്തിലേക്ക്  സഹര്‍ഷം സ്വാഗതം ചെയ്യുകയാണ്. ടീം രജിസ്‌ട്രേഷനും ഉടന്‍ തന്നെ ആരംഭിക്കുന്നതായിക്കും.

 

 

 

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.