CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Hours 21 Minutes 36 Seconds Ago
Breaking Now

സ്ത്രീകളുടെ വാട്‌സ്ആപ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ അയച്ചു; കണ്ണൂരില്‍ വൈദികനെതിരെ പരാതി

സംഭവത്തില്‍ മൂന്നംഗ കമ്മിറ്റി അന്വേഷണം നടത്തുമെന്നും ശേഷം നടപടിയുണ്ടാകുമെന്നും രൂപത അറിയിച്ചു.

സ്ത്രീകളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് വൈദികന്‍ അശ്ലീല വീഡിയോ അയച്ചുവെന്ന് പരാതി. കണ്ണൂര്‍ അടയ്ക്കാത്തോട് പള്ളി വികാരി ഫാദര്‍ സെബാസ്റ്റ്യന്‍ കീഴേത്തിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മാതൃവേദി സംഘടനയുടെ ഡയറക്ടറാണ് ഇദ്ദേഹം. വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്‍പ്പെടെ നാന്നൂറിലധികം വനിതകളുള്ള ഭക്ത സംഘത്തിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്കാണ് വൈദികന്‍ വീഡിയോ അയച്ചത്. തുടര്‍ന്ന് സ്ത്രീകള്‍ പരാതിയുമായി മാനന്തവാടി രൂപതയെ സമീപിച്ചു.

സംഭവത്തില്‍ മൂന്നംഗ കമ്മിറ്റി അന്വേഷണം നടത്തുമെന്നും ശേഷം നടപടിയുണ്ടാകുമെന്നും രൂപത അറിയിച്ചു. പരാതിയെ തുടര്‍ന്ന് വൈദികനെ ചുമതലകളില്‍ നിന്നും നീക്കിയെന്നും വീട്ടമ്മമാരുടെ പരാതിയെ ഗൗരവത്തോടെ കാണുന്നുവെന്നും മാനന്തവാടി രൂപത പിആര്‍ഒ സാലു എബ്രഹാംപറഞ്ഞു.

അതേസമയം അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് ആരോപണ വിധേയനായ വൈദികന്റെ വിശദീകരണം. മറ്റൊരു വൈദികന്‍ അയച്ചുതന്ന വീഡിയോ തിരിച്ചയച്ചപ്പോള്‍ സ്ത്രീകളുടെ ഗ്രൂപ്പിലേക്ക് പോയതാണെന്നും വൈദികന്‍ പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.