CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 58 Minutes 47 Seconds Ago
Breaking Now

നിയന്ത്രണങ്ങള്‍ എല്ലാവര്‍ക്കും ബാധകം, മോഹന്‍ലാലിന് മാത്രമെന്താണ് പ്രത്യേകതയെന്ന് ഹൈക്കോടതി

മോഹന്‍ലാലിന്റെ കാര്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തലില്‍ പ്രവേശിപ്പിച്ചതിനെതിരെ ഹൈക്കോടതി. നിയന്ത്രണങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണ് എന്നും എല്ലാവരും ഒരുപോലെ പാലിക്കേണ്ട വിഷയമാണ് എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. സെപ്റ്റംബര്‍ ഒമ്പതിന് നടന്‍ മോഹന്‍ലാലിന്റെ കാര്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഭഗവതി ക്ഷേത്രത്തിന് അടുത്തു വരാന്‍ അനുവദിച്ചതിന് സുരക്ഷാ ജീവനക്കാരോട് അഡ്മിനിസ്‌ട്രേറ്റര്‍ വിശദീകരണം തേടിയിരുന്നു.

നടന്റെ കാര്‍ എത്തിയപ്പോള്‍ ഗേറ്റ് തുറന്നുകൊടുത്ത സുരക്ഷാ ജീവനക്കാര്‍ക്കാണ് അഡ്മിനിസ്‌ട്രേറ്റര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. എന്ത് കാരണത്താലാണ് മോഹന്‍ലാലിന്റെ കാര്‍ മാത്രം അവിടെ പ്രവേശിപ്പിച്ചതെന്ന് വ്യക്തമാക്കണമെന്നാണ് അഡ്മിനിസ്‌ട്രേറ്റര്‍ നല്‍കിയ നോട്ടീസിലെ ആവശ്യം.

രണ്ടു മെമ്പര്‍മാരടക്കം മൂന്നു ഭരണ സമിതി അംഗങ്ങള്‍ താരത്തിനൊപ്പം ഉണ്ടായിരുന്നത് കൊണ്ടാണ് ഗേറ്റ് തുറന്നു കൊടുത്തതെന്നാണ് ജീവനക്കാരുടെ വിശദീകരണം. സാധാരണ പൊലീസ് വാഹനങ്ങള്‍ എത്തുന്നിടത്താണ് താരം വന്ന വാഹനം എത്തിയത്.

ഗുരുവായൂര്‍ ദേവസ്വം മാനേജിങ് കമ്മിറ്റിയുടെ മുന്‍ അഡ്മിനിസ്‌ട്രേറ്ററും രണ്ട് സജീവ കമ്മിറ്റി അംഗങ്ങളും 2022 ഏപ്രില്‍ 14 വിഷുവിന് വിഷുക്കണി കാണാന്‍ നാലമ്പലത്തില്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് അഡ്മിനിസ്‌ട്രേറ്ററുടെ കത്തിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ എടുത്ത കേസിലാണ് കോടതിയുടെ ഉത്തരവ്.

 




കൂടുതല്‍വാര്‍ത്തകള്‍.