
















എകെജി സെന്ററിന് നേരെയുണ്ടായ ബോംബാക്രമണത്തിന് പിന്നാല സംസ്ഥാന വ്യാപക പ്രതിഷേധം. തിരുവനന്തപുരത്തും ആലപ്പുഴയിലും, പത്തനംതിട്ടയിലും, കോഴിക്കോടും ഡിവൈഎഫ്‌ഐ പ്രതിഷേധ പ്രകടനം നടത്തി. കോട്ടയത്തും, അടൂരിലും തിരുവല്ലയിലും സിപിഐഎമ്മിന്റെ പ്രതിഷേധം നടന്നു.
കോട്ടയത്ത് ഡിസിസി ഓഫീസിന് നേരെ കല്ലേറ് ഉണ്ടായി. കല്ലേറില്‍ ഓഫീസിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. സിപിഐഎം നടത്തിയ മാര്‍ച്ചിനിടെയായിരുന്നു സംഭവം. പത്തനംതിട്ടയില്‍ പൊലീസും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തളളുമുണ്ടായി. ആലപ്പുഴ നഗരത്തിലെ ഇന്ദിരാ ഗാന്ധി പ്രതിമയുടെ കൈ തകര്‍ത്തു. ഹെഡ് പോസ്റ്റ് ഓഫീസിന് സമീപമുള്ള പ്രതിമയുടെ കൈയ്യാണ് തകര്‍ത്തത്.
എകെജി സെന്ററില്‍ പ്രവര്‍ത്തിക്കുന്ന എകെജി ഹാളിലേക്കുള്ള ഗേറ്റിനു സമീപത്തെ കരിങ്കല്‍ ഭിത്തിയിലേക്കാണ് ഇരുചക്രവാഹനത്തിലെത്തിയ യുവാവ് ബോംബ് എറിഞ്ഞത്. ഇന്നലെ രാത്രി 11.25നാണ് ബോംബെറിഞ്ഞത്. എകെജി സെന്ററിന്റെ രണ്ടാമത്തെ ഗേറ്റിലാണ് ബോംബ് വീണത്. സ്‌ഫോടനം നടന്നതിന്റെ വലിയ ശബ്ദം കേട്ടാണ് പ്രവര്‍ത്തകര്‍ പുറത്തേക്ക് ഓടിയെത്തിയത്. കോണ്‍ഗ്രസാണ് പിന്നിലെന്ന് ആരോപിച്ച് സിപിഎം നേതാക്കള്‍ രംഗത്തുുവന്നിട്ടുണ്ട്.